പൗരത്വ സമര നേതാക്കൾ ഡൽഹി കലാപ കേസിൽ പ്രതികളായത് ഇങ്ങനെ
text_fieldsഉമർ ഖാലിദ് ഒരു
സമരവേദിയിൽ (ഫയൽ)
ന്യൂഡൽഹി: 2019ൽ നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം മുസ്‍ലിംകളെ മാത്രം മാറ്റി നിർത്തിയപ്പോൾ ഭരണഘടനാപരമായ വിവേചനത്തിനെതിരെ സമരം നടന്നു. ഇതിനെതിരെ വടക്കുകിഴക്കൻ ഡൽഹിയിലെ ഹിന്ദുത്വ നേതാക്കൾ രംഗത്തുവന്നതാണ് കലാപത്തിൽ കലാശിച്ചത്. സമരക്കാരെ റോഡിൽ നിന്ന് ഒഴിപ്പിക്കാൻ 2020 ഫെബ്രുവരി 22,23, 24 തിയതികളിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട 54 പേരിൽ ഏറെയും മുസ്‍ലിംകളായിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിൽ മാത്രം പരിമിതപ്പെട്ട കലാപം സമരത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതാണെന്നും അതിനുപിന്നിൽ ഗൂഢാലോചന നടത്തിയത് പൗരത്വസമരം നയിച്ചവരാണെന്നും ആരോപിച്ചാണ് ഡൽഹി പൊലീസ് കലാപ ഗൂഢാലോചന കേസ് ഉണ്ടാക്കിയത്. കലാപത്തിൽ പങ്കാളികളല്ലാതിരുന്നിട്ടും പൗരത്വ സമരനേതാക്കളെ ഗൂഢാലോചന കുറ്റത്തിൽ പ്രതി ചേർക്കുകയും ചെയ്തു.
കലാപവുമായി ഒരു ബന്ധവുമില്ലാത്ത തങ്ങളെ അന്യായമായി കലാപക്കേസിൽ പ്രതി ചേർത്തതാണെന്നായിരുന്നു പ്രതികളുടെ വാദം. യു.എ.പി.എ കേസിൽ പ്രതികളുടെ ഭാഗത്തുനിന്നുള്ള അത്തരം വാദങ്ങൾ ജാമ്യം പരിഗണിക്കുന്ന ഘട്ടത്തിൽ മുഖവിലക്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

