ബിഹാർ തെരഞ്ഞെടുപ്പിനിടെ ജംഗിൾ സഫാരി നടത്തിയെന്ന്; രാഹുലിനെ പരിഹസിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജംഗിൾ സഫാരി നടത്തിയെന്നും ഇത് പരിഹസ്യമാണെന്നും ബി.ജെ.പി. രാഹുൽ ഗാന്ധി റിലീസ് ചെയ്യുന്നത് ഹോളിഡേ ഫയൽസാണെന്നും ബി.ജെ.പി വിമർശിച്ചു. ആഘോഷത്തിന്റെ രാജാവായി രാഹുൽ ഗാന്ധി മാറിയെന്നും ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല വിമർശിച്ചു.
ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാഹുൽ ഗാന്ധി അവധിയാഘോഷത്തിന് പോയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തോറ്റാൽ രാഹുൽ കമീഷനെ കുറ്റം പറയുകയുംചെയ്യും. തുടർന്ന് എച്ച് ഫയൽസിന്റെ പവർപോയിന്റ് പ്രസന്റേഷൻ പുറത്തുവിടകയും ചെയ്യുമെന്നും ബി.ജെ.പി പരിഹസിച്ചു.
നർമദാപുരം ജില്ലയിൽ കോൺഗ്രസ് പ്രസിഡന്റുമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധി എത്തിയത്. ഞായറാഴ്ച രാവിലെയാണ് രാഹുൽ ജംഗിൾ സഫാരിക്കായി പോയത്. പനാർപാനിയിൽ 10 കിലോ മീറ്റർ അകലെയുള്ള ജംഗിൾ സഫാരിയിലാണ് രാഹുൽ പങ്കെടുത്തത്. ഇതിന് ശേഷം ബിഹാറിലേക്ക് മടങ്ങുന്ന രാഹുൽ ഗാന്ധി കിഷൻ ഗഞ്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും.
നേരത്തെ മധ്യപ്രദേശിൽ കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം വിളമ്പിയ സംഭവത്തെ രാഹുൽ വിമർശിച്ചിരുന്നു. കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം വിളമ്പിയ സംഭവം ലജ്ജാകരമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ദൃശ്യം തന്റെ ഹൃദയം തകർത്തെന്നും മധ്യപ്രദേശിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള ബി.ജെ.പി ഭരണം കുട്ടികളുടെ പാത്രങ്ങൾ പോലും അപഹരിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കുട്ടികൾ പേപ്പറിൽ ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പങ്കിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

