Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി സ്​ഥാപിച്ച...

യോഗി സ്​ഥാപിച്ച തീവ്രഹിന്ദുത്വ സംഘം നേതാവ്​ കൊലക്കേസിൽ അറസ്റ്റിൽ

text_fields
bookmark_border
യോഗി സ്​ഥാപിച്ച തീവ്രഹിന്ദുത്വ സംഘം നേതാവ്​  കൊലക്കേസിൽ അറസ്റ്റിൽ
cancel

ലഖ്​നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച തീവ്രഹിന്ദുത്വ സംഘത്തിന്‍റെ നേതാവിനെ കൊലപാതക്കേസിൽ അറസ്റ്റ്​ ചെയ്​തു. ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ ബംഗർമൗ ടൗൺ പ്രസിഡന്‍റ്​ കീർത്തിമാൻ ഗുപ്ത(24)യാണ്​ അകന്ന ബന്ധുവായ വ്യാപാരിയെ കൊള്ളയടിച്ച് വെടിവെച്ച്​ കൊന്ന കേസിൽ അറസ്റ്റിലായത്​.

സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളായ വിക്കി സോണി എന്ന ചോട്ടു (24), അക്ഷയ് എന്ന രോഹിത് സിംഗ് (25) എന്നിവരും പിടിയിലായി. മേയ് 12 നായിരുന്നു കേസിനാസ്​പദമായ സംഭവം. മൂവരും മദ്യപിച്ച്​ കീർത്തിമാന്‍റെ അകന്ന ബന്ധുവായ സതീഷ് ചന്ദ്ര ഗുപ്ത(45)യുടെ കടയിൽ പോവുകയായിരുന്നു. കീർത്തിമാൻ സതീഷിന്‍റെ തലയ്ക്ക് വെടിവെച്ചു. മരണം ഉറപ്പാക്കിയശേഷം കടയിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപയും സ്വർണ്ണ മോതിരവും കവർന്ന്​ സംഘം മുങ്ങുകയായിരുന്നുവെന്ന്​ ഉന്നാവോ പോലീസ് സൂപ്രണ്ട്​ ആനന്ദ് കുൽക്കർണി പറഞ്ഞു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ, പ്രതികളെ അറസ്റ്റ്​ ചെയ്​തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന്​ പറഞ്ഞ്​ കീർത്തിമാനും സംഘവും പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ്​ പറഞ്ഞു. ഇത്​ അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായാണ്​ പൊലീസ്​ സംഘം വിലയിരുത്തിയത്​. ശാസ്​ത്രീയമായ അന്വേഷണത്തിൽ കീർത്തിമാൻ, വിക്കി, അക്ഷയ് എന്നിവരുടെ ഫോണുകൾ കുറ്റകൃത്യം നടന്ന സ്ഥലത്ത്​ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന്​ ഫോൺകോളുകൾ ട്രാക്ക്​ ചെയ്താണ്​ പ്രതികളെ പിടികൂടിയത്​.

മെയ് 12 ന് ഉച്ചതിരിഞ്ഞാണ്​ മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം മൂവരും പഴ്​സ്​ വാങ്ങാനെന്ന വ്യാജേന സതീഷ് ഗുപ്തയുടെ കടയിലെത്തിയത്​. സതീഷ്​ പഴ്​സ്​ തിരയുന്നതിനിടെ കീർത്തിമാൻ പിസ്റ്റൾ ഉപയോഗിച്ച് തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയിൽ നിന്ന് 5,500 രൂപയും കൊലക്ക്​ ഉപയോഗിച്ചതായി കരുതുന്ന പിസ്റ്റളും കൊല്ലപ്പെട്ട സതീഷ് ഗുപ്തയുടെ ഡ്രൈവിംഗ് ലൈസൻസും ആധാർ കാർഡും അടങ്ങിയ പഴ്‌സും കണ്ടെടുത്തു.

കഴിഞ്ഞ വർഷം ശോഭരൻ (60) എന്ന പുരോഹിതനെ കൊലപ്പെടുത്തിയതും താനാണെന്ന്​ കീർത്തിമാൻ കുറ്റസമ്മതം നടത്തിയതായി പൊലീസ്​ പറഞ്ഞു. ഈ കേസിൽ പൊലീസ്​ പുനരന്വേഷണം നടത്തും. അറസ്​റ്റിനുപിന്നാലെ, കീർത്തിമാനെ സംഘടനയിൽനിന്ന്​ പുറത്താക്കിയതായി ഹിന്ദു യുവവാഹിനി (എച്ച്.വൈ.വി) ലഖ്‌നോ മേഖല പ്രഭാരി ധീരേന്ദ്ര പ്രതാപ് സിങ്​ പറഞ്ഞു. 2002ലാണ്​ യോഗി ആദിത്യ നാഥ്​ ഹിന്ദു യുവ വാഹിനി രൂപവത്​കരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu Yuva VahiniupBJPYogi Adityanath
News Summary - Leader of militia group, launched by Adityanath, held for murder
Next Story