കോടതികൾ ബഹിഷ്കരിച്ച് അഭിഭാഷക സമരം തുടരുന്നു
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പൊലീസുമായുണ്ടായ സംഘർഷത്തിന് പിന്നാലെ കോടതികൾ ബഹിഷ്കരി ച്ച് നാലാം ദിവസവും അഭിഭാഷക സമരം. പ്രതിഷേധം അവസാനിപ്പിക്കണമെന്ന ബാർ അസോസിയേഷ െൻറ അഭ്യർഥന തള്ളി ഡൽഹിയിലെ ആറ് ജില്ല കോടതികളിലേയും അഭിഭാഷകർ വ്യാഴാഴ്ചയും കോ ടതികൾ ബഹിഷ്കരിച്ച് പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. അതേസമയം, വ്യാഴാഴ്ച ക ോടതികളിൽ എത്തിയ കക്ഷികളെ അഭിഭാഷകർ തടഞ്ഞില്ല.
കോടതികളുടെ േഗറ്റ് പൂട്ടിയ തിനെ തുടർന്ന് ബുധനാഴ്ച നാട്ടുകാരുമായി സംഘർഷമുണ്ടായിരുന്നു. ഇത് തിരിച്ചടിയാ വുമെന്ന് കണ്ട് കക്ഷികൾക്ക് നേരെയുള്ള അക്രമത്തിന് വ്യാഴാഴ്ച പ്രതിഷേധക്കാർ മുതിർന്നില്ല. സാകേത് കോടതിയിെലത്തിയ കക്ഷികളെ പൂക്കൾ നൽകി സീകരിക്കുകയുമുണ്ടായി. ശനിയാഴ്ച തീസ് ഹസാരി കോടതിയിലുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷക പ്രതിഷേധം.
അതിനിടെ, സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ നൽകിയ ഹരജി വ്യാഴാഴ്ച സുപ്രീംകോടതി തള്ളി. അഭിഭാഷകരെ ഭയന്ന് കോടതികളിൽനിന്നും പൊലീസുകാരും വിട്ടുനിൽക്കുകയാണ്. ഉന്നാവ് പീഡനക്കേസ് പ്രതിയും ബി.ജെ.പി എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെങ്കാർ അടക്കം നിരവധി പ്രതികൾ തീസ് ഹസാരി കോടതിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ശനിയാഴ്ച കോടതി വളിപ്പിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.
പ്രതികളെ സൂക്ഷിച്ച ലോക്കപ്പിലേക്ക് അഭിഭാഷകർ തള്ളിക്കയറിയതോടെയാണ് വെടിെവച്ചെതെന്നാണ് പൊലീസ് ഭാഷ്യം.
സംഘർഷത്തിനിടെ വനിത ഐ.പി.എസ് ഓഫിസർ അതിക്രമത്തിന് ഇരയായെന്നും ഇവരുടെ തോക്ക് നഷ്ടമായെന്നുമുള്ള പരാതി ഉയർന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാൻപോലും ഡൽഹി പൊലീസിന് ആയിട്ടില്ല. മേലുദ്യോസ്ഥരിൽനിന്നും തങ്ങളുടെ പ്രതിഷേധത്തിന് ശേഷവും പിന്തുണ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി പൊലീസുകാർക്കുണ്ട്. ഡൽഹി പൊലീസിെൻറ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷായും സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
എന്നാൽ, വനിത ഉദ്യോഗസ്ഥയെ അക്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാ അക്രമത്തിെൻറയും ഉത്തരവാദിത്തം അഭിഭാഷകരിൽ ചുമത്താനുള്ള നീക്കമാണെന്നും ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
