Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്ജിയെ സ്ഥലംമാറ്റി;...

ജഡ്ജിയെ സ്ഥലംമാറ്റി; ഡൽഹി ഹൈകോടതിയിൽ അഭിഭാഷകരുടെ പണിമുടക്ക്

text_fields
bookmark_border
ജഡ്ജിയെ സ്ഥലംമാറ്റി; ഡൽഹി ഹൈകോടതിയിൽ അഭിഭാഷകരുടെ പണിമുടക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി ഗൗ​രാ​ങ് കാ​ന്തി​നെ സ്ഥ​ലം​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ഭാ​ഷ​ക​ർ തി​ങ്ക​ളാ​ഴ്ച പ​ണി​മു​ട​ക്കി. ജ​ഡ്ജി​മാ​രു​ടെ കു​റ​വ് കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡ​ൽ​ഹി ഹൈ​കോ​ർ​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​മാ​ണ് ഗൗ​രാ​ങ് കാ​ന്ത് അ​ട​ക്കം വി​വി​ധ ഹൈ​കോ​ട​തി​ക​ളി​ലെ മൂ​ന്ന് ജ​ഡ്ജി​മാ​രെ സ്ഥ​ലം​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​ക​ളി​ലേ​​ക്കോ തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കോ മാ​റ്റം വേ​ണ​മെ​ന്ന് നേ​ര​ത്തെ ജ​സ്റ്റി​സ് ഗൗ​രാ​ങ് കാ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ത​ള്ളി​യാ​ണ് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്.

സ്ഥ​ലം​മാ​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ശ​നി​യാ​ഴ്ച പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. പ​ണി​മു​ട​ക്ക് ആ​ഹ്വാ​ന​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും​വി​ധം ന​ട​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ പ​ണി​മു​ട​ക്കി​നെ​തി​രെ സു​​പ്രീം​കോ​ട​തി രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ അ​ഭി​ഭാ​ഷ​ക​ർ പ​ണി​മു​ട​ക്കി​യ​പ്പോ​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transferDelhi HCGaurang KanthLawyers protest
News Summary - Lawyers protest against transfer of Delhi HC judge Gaurang Kanth
Next Story