ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; രാഷ്ട്രപതിക്ക് പരാതി അയച്ച് കേരള ഹൈകോടതി അഭിഭാഷകൻ
text_fieldsജ. യശ്വന്ത് വർമ
ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ ചാക്കിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് സർക്കാർ തലത്തിൽ അന്വേഷണം വേണമെന്ന് രാഷ്ട്രപതിക്ക് പരാതി.
കേരള ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി അയച്ചത്. ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ ഔദ്യോഗിക വസതിയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ നിന്ന് ചാക്കിൽ നോട്ട് കെട്ടുകൾ കണ്ടെത്തിയ സാഹചര്യം അതീവ ഗൗരവപരമാണ്.
അതിനാൽ കണ്ടെത്തിയ പണത്തിന്റെ ഉറവിടവും ജസ്റ്റിസ് യശ്വന്ത് വർമ ജഡ്ജി ആയതിന് ശേഷമുള്ള വരുമാനത്തെക്കുറിച്ചും സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന്റെ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 14ന് ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ വീട്ടിൽനിന്ന് ഭാഗികമായി കത്തിക്കരിഞ്ഞനിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

