ഹെഡ്ലിക്ക് പരിക്കേറ്റെന്ന വാർത്ത അടിസ്ഥാന രഹിതം - അഭിഭാഷകൻ
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ജയിലിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ ആസൂത്രകൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ സഹതടവുകാർ ആക്രമിച്ചുവെന്ന വാർത്ത നിഷേധിച്ച് അഭിഭാഷകൻ. ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഹെഡ്ലിയുടെ അഭിഭാഷകനായ ജോൺ തെയ്സ് പറഞ്ഞു.
ഷിക്കാഗോയിലെ മെട്രോപൊളിറ്റൻ കറക്ഷൻ സെൻററിൽ വെച്ച് ജൂലൈ എട്ടിന് ഹെഡ്ലിയെ സഹതടവുകാർ ആക്രമിച്ചെന്നും ഗുരുതരമായി പരിക്കേറ്റ ഹെഡ്ലിയെ നോർത്ത് ഇവാസ്റ്റൻ ആശുപത്രി െഎ.സി.യു വിലേക്ക് മാറ്റിയെന്നുമായിരുന്നു വാർത്ത.
എന്നാൽ ഹെഡ്ലി ഷിക്കാഗോയിലോ ആശുപത്രിയിലോ ഇല്ലെന്നും എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താനാകില്ലെന്നുമാണ് അഭിഭാഷകൻ ന്യൂസ് ഏജൻസിയായ പി.ടി.െഎയോട് പറഞ്ഞത്. താൻ ഹെഡ്ലിയുമായി നിത്യവും സംസാരിക്കാറുണ്ടെന്നും ഇന്ത്യൻ മാധ്യമങ്ങളിൽ വന്നതുപോലൊരു സംഭവം നടന്നിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
യു.എസ് അധികൃതർ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. ഹെഡ്ലിയെ കുറിച്ചുള്ള വാർത്തയുടെ ഉറവിടം ഏതാണെന്ന് വ്യക്തമല്ലെന്നും ഷിക്കാഗോയിലെ മെട്രോപൊളിറ്റൻ കറക്ഷൻ സെൻറർ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
