Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിക്കെതിരെ...

സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം: ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ

text_fields
bookmark_border
സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം: ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ
cancel

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകനാണ് കത്ത് നൽകിയത്. കോടതിയലക്ഷ്യ നിയമത്തിലെ 15-ാം വകുപ്പ് പ്രകരാം കേസെടുക്കണമെന്നാണ് ആവശ്യം.

നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ടെന്നും അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല –എന്നായിരുന്നു ജഗ്ദീപ് ധൻകറിന്‍റെ വിമർശനം. സു​പ്രീം​കോ​ട​തി രാ​ജ്യ​ത്തെ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ൾ​ക്ക് ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നുമാണ് ബി.​ജെ.​പി​യു​ടെ ലോ​ക്സ​ഭാ എം.​പി നി​ഷി​കാ​ന്ത് ദു​ബെ പറഞ്ഞത്.

ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്ക​വും മു​ൻ ജ​ഡ്ജി​മാ​രും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രും ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നിട്ടുണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​റും നി​ഷി​കാ​ന്ത് ദു​ബെ​യും സു​പ്രീം​കോ​ട​തി​ക്കെ​തി​രെ ഇ​ത്ത​ര​മൊ​രു ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ആരോപിക്കുന്നു.

സുപ്രീംകോടതിക്കെതിരായ കടന്നാക്രണം ബി.​ജെ.​പി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​റി​വോ​ടെ​യ​ല്ലെ​ങ്കി​ൽ ദു​ബെ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ ബി.​ജെ.​പി ത​യാ​റാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ.​ജെ.​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണ് നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന് സു​​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡന്‍റ് വി​കാ​സ് സി​ങ് കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nishikant dubeyJagdeep Dhankhar
News Summary - Lawyer demands contempt of court case against jagdeep dhankhar
Next Story