Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
farmers protest
cancel
Homechevron_rightNewschevron_rightIndiachevron_right'പാർലമെൻറ്​ പാസാക്കിയ...

'പാർലമെൻറ്​ പാസാക്കിയ നിയമങ്ങൾ തള്ളിക്കളയണം'; കർഷക സംഘടനകൾ സു​പ്രീം കോടതിയിൽ

text_fields
bookmark_border

ന്യൂഡൽഹി: സെപ്റ്റംബറിൽ പാർലമെൻറ്​ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂനിയൻ സുപ്രീം കോടതിയിൽ ഹരജി നൽകി. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്​.

മൂന്ന് നിയമങ്ങളും കർഷകരെ കോർപ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ പ്രസിഡൻറ്​ ഭാനു പ്രതാപ് സിംഗ് ഹരജിയിൽ ചൂണ്ടിക്കാട്ടി. മതിയായ ചർച്ചകളില്ലാതെയാണ് നിയമങ്ങൾ പാസാക്കിയതെന്നും ഇവർ ആരോപിച്ചു.

സെപ്റ്റംബറിൽ പാർലമെൻറ്​ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനത്തതോടെ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിൻെറ ഓർഡിനൻസുകളായി ജൂണിലാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. ഇത്​ നിയമമായി മാറിയതോടെ പഞ്ചാബിലെയടക്കം കർഷക സംഘടനകൾ സമരവുമായി മുന്നോട്ടുവരികയായിരുന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ക്ഷോ​ഭം റെ​യി​ൽ ത​ട​യ​ലു​ൾ​പ്പെ​ടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാൻ ഒരു​ങ്ങുകയാണ്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. ഡ​ൽ​ഹി​യി​ലെ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​മ​ര​ക്കാ​ർ ഒ​ഴു​കി​യെ​ത്തുകയാണ്​.

സിം​ഘു​വി​ൽ വ്യാ​ഴാ​ഴ്​​ച ചേ​ർ​ന്ന ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ ​െറ​യി​ൽ​ത​ട​യ​ൽ സ​മ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ർ​ഷ​ക​രും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന ജ​ന​ങ്ങ​ളു​ം ​െറ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക്​ നീ​ങ്ങും. ഡി​സം​ബ​ർ 14ന്​ ​ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളും മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളും ​െഘ​രാ​വോ ചെ​യ്യും. ജി​ല്ലാ ആ​സ്​​ഥാ​ന​ങ്ങ​ളി​ൽ ധ​ർ​ണ​യും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
News Summary - ‘Laws passed by Parliament should be rejected’; Farmers' organizations in the Supreme Court
Next Story