Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറൻസ് ബിഷ്ണോയിക്ക് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം; ‘നിങ്ങളിൽ ഭഗത് സിങ്ങിനെ കാണുന്നു...’

text_fields
bookmark_border
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലേക്കാണ് സീറ്റ് വാഗ്ദാനം
ലോറൻസ് ബിഷ്ണോയിക്ക് തെരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം; ‘നിങ്ങളിൽ ഭഗത് സിങ്ങിനെ കാണുന്നു...’
cancel

ന്യൂഡൽഹി: സൽമാൻ ഖാനുള്ള വധഭീഷണിയിലൂടെയും ബാബ സിദ്ദീഖി വധത്തിലൂടെയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം. ഉത്തർ ഭാരതീയ വികാസ് സേന (യു.ബി.വി.എസ്) പാർട്ടി ദേശീയ അധ്യക്ഷൻ സുനിൽ ശുക്ലയാണ് സീറ്റ് നൽകാമെന്ന് പറഞ്ഞിരിക്കുന്നത്. ലോറൻസ് ബിഷ്ണോയിയുടെ പ്രവർത്തനത്തെ ഭഗത് സിങ്ങിനോടാണ് ഉത്തർ ഭാരതീയ വികാസ് സേന ഉപമിച്ചിരിക്കുന്നത്.


ബിഷ്ണോയി തടവിലുള്ള സബർമതി സെൻട്രൽ ജയിലിലേക്ക് കത്തയച്ചാണ് സീറ്റ് വാഗ്ദാനം. നിങ്ങൾ പഞ്ചാബിൽ ജനിച്ച ഒരു ഉത്തരേന്ത്യക്കാരനാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നിങ്ങളിൽ ഷഹീദ് ഭഗത് സിങ്ങിനെ ഞങ്ങൾ കാണുന്നു.... -എന്നെല്ലാമാണ് കത്തിലുള്ളത്.

മുംബൈയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാല് സ്ഥാനാർത്ഥികളുടെ പേര് അന്തിമമാക്കിയതായി സുനിൽ ശുക്ല ഒപ്പിട്ട കത്തിൽ പറയുന്നു. ഗുണ്ടാ തലവന് സമ്മതമാണെങ്കിൽ 50 സ്ഥാനാർഥികളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് സുനിൽ ശുക്ല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lawrence Bishnoi gets offer to contest Maharashtra elections
Next Story