ബലാത്സംഗ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക അതിവേഗ കോടതികൾ വരുന്നു
text_fieldsന്യൂഡൽഹി: ബലാത്സംഗ കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തുടനീളം പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാൻ നിയമമന്ത്രാലയത്തിന് പദ്ധതി. മികച്ച അന്വേഷണത്തിന് സൗകര്യമൊരുക്കാനും ത്വരിതഗതിയിലുള്ള പ്രോസിക്യൂഷൻ നടപടികൾക്കും ഇത് ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ. ആഭ്യന്തര സെക്രട്ടറി നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പുമായി നടത്തിയ ചർച്ചയിൽ കരട് രൂപരേഖ തയാറായി.
നിയമ മന്ത്രാലയത്തിെൻറ അംഗീകാരം ലഭിച്ചാൽ തുടർനടപടിയുണ്ടാകും. 12 വയസ്സുവരെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വിധിക്കുന്നതിന് കോടതികൾക്ക് അനുമതി നൽകുന്ന ഒാർഡിനൻസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാനങ്ങളിൽ ആവശ്യാനുസരണം അതിവേഗ വിചാരണ കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രോസിക്യൂഷെൻറ പശ്ചാത്തല സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ആവശ്യമായ നീതിന്യായ ഉദ്യോഗസ്ഥരെ കീഴ് കോടതികളിൽ നിയോഗിക്കാനും പബ്ലിക് പ്രോസിക്യൂട്ടർമാരുടെ അധിക തസ്തിക ഒരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. കരട് പദ്ധതി ഉടനെ മന്ത്രിസഭക്ക് മുമ്പാകെ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
