Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുസ്​ലിം വ്യക്​തി നിയമം, ഹിന്ദു വിവാഹ നിയമം, സ്​പെഷൽ മാര്യേജ്​ ആക്​റ്റ്​ ഉൾപെടെ 52 നിയമങ്ങളുടെ പുനഃപരിശോധനക്ക്​ കേന്ദ്രം
cancel
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം വ്യക്​തി...

മുസ്​ലിം വ്യക്​തി നിയമം, ഹിന്ദു വിവാഹ നിയമം, സ്​പെഷൽ മാര്യേജ്​ ആക്​റ്റ്​ ഉൾപെടെ 52 നിയമങ്ങളുടെ പുനഃപരിശോധനക്ക്​ കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: 1937ലെ മുസ്​ലിം വ്യക്​തി നിയമം, ഹിന്ദു വിവാഹ നിയമം, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം, സിവിൽ നടപടിക്രമ നിയമം തുടങ്ങി 52 നിയമങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര നിയമമന്ത്രാലയം. നിയമങ്ങളുടെ പ്രസക്​തിയെ കുറിച്ചും ഇവയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളെ ​ക്രിമിനൽ കുറ്റകൃത്യമാക്കുന്നതിന്​ പകരം സിവിൽ കുറ്റകൃത്യകാണുന്നതു സംബന്ധിച്ചും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിയമ​ മന്ത്രാലയം ആവശ്യ​െപ്പട്ടു. എക്കണോമിക്​ ടൈംസാണ്​ ഇത്​ റിപ്പോർട്ട്​ ചെയ്​തത്​.

ഭരണഘടന പരിഷ്​കരിക്കുകയെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ്​ നിർദേശം. ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കിയ പലതും പിഴ അടപ്പിച്ചാൽ തീരുന്നതേയുള്ളൂവെന്ന്​ സർക്കാർ കണക്കാക്കുന്നു.

മുസ്​ലിം വ്യക്​തി നിയമം മാറ്റുന്നത്​ ഏക സിവിൽ കോഡ്​ നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്​. പഴകിയ 10 നിയമങ്ങൾ എടുത്തുകളയുമെന്ന്​ നേരത്തെ തെരഞ്ഞെടുപ്പ്​ കാലത്ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്​ദാനം ചെയ്​തിരുന്നു.

ഭേദഗതികൾ അടുത്ത പാർലമെന്‍റിൽ വെച്ച്​ അംഗീകാരം നേടിയെടുക്കാനാകുമെന്നാണ്​​ സർക്കാർ കണക്കുകൂട്ടൽ. അതത്​ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പരിഗണിച്ചാകും ഭേദഗതികൾ നടപ്പാക്കൽ.

പവേഴ്​സ്​ ഓഫ്​ അറ്റോണി നിയമം, ഒഫീഷ്യൽ ട്രസ്റ്റീസ്​ നിയമം, ഇന്ത്യൻ പിന്തുടർച്ച നിയമം, കൊമേഴ്​സ്യൽ ഡോക്യുമെന്‍റ്​സ്​ എവിഡെൻസ്​ നിയമം, ​സ്​പെഷൽ മാര്യേജ്​ നിയമം, ആർ​ബിട്രേഷൻ ആന്‍റ്​ കൺസിലിയേഷൻ നിയമം, ലിമിറ്റേഷൻ ആക്​റ്റ്​, സ്​പെസിഫിക്​ റിലീഫ്​ ആക്​റ്റ്​ തുടങ്ങിയവയാണ്​ പുനഃപരിശോധനക്കായി സമർപിച്ച നിയമങ്ങൾ. പുതിയ കാലത്ത്​ അപ്രസക്​തമായി മാറിയ 1,200 നിയമങ്ങൾ നേരത്തെ സർക്കാർ എടുത്തുകളഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewLaw Ministry52 Acts
News Summary - Law Ministry picks 52 Acts for review; taps other ministries for views on them
Next Story