കേരളത്തിന്‍െറ ക്രമസമാധാനത്തില്‍ കേന്ദ്രം ഇടപെടുമെന്ന് ബി.ജെ.പി ഭീഷണി
text_fieldsന്യൂഡല്‍ഹി: ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിക്കുന്നില്ളെന്ന് ആരോപിച്ച് കേരളത്തിന്‍െറ ക്രമസമാധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായി ഇടപെടുമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍െറ മുന്നറിയിപ്പ്. രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തില്‍ ക്രമസമാധാനപാലനം സംസ്ഥാന വിഷയമായിരിക്കേയാണ് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പിറകെ അക്രമം തുടര്‍ന്നാല്‍ കേരളത്തില്‍ ഭരണഘടനാപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം തിങ്കളാഴ്ച ഭീഷണി മുഴക്കിയത്.
ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവാണ് കേരളത്തിലെ ക്രമസമാധാന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ സാധ്യതകള്‍ ആരായുമെന്ന ഭീഷണി മുഴുക്കിയത്. നവംബര്‍ അവസാനം കേരള മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയുമെന്ന് ഉറപ്പു നല്‍കിയതായിരുന്നുവെന്ന് നരസിംഹം പറഞ്ഞു.
എന്നാല്‍, ആ ഉറപ്പ് ലംഘിക്കപ്പെട്ടു. കേരളത്തില്‍ വീണ്ടും സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണങ്ങള്‍ തുടരുകയുമാണെന്ന് നരസിംഹം ആരോപിച്ചു. ഏതാനും നാളുകള്‍ മുമ്പ് മലമ്പുഴയില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ വിമല എന്ന യുവതി ചികിത്സക്കിടെ തിങ്കളാഴ്ച മരിച്ചത് ഏറ്റവുമൊടുവിലത്തെ കൊലപാതകമാണെന്നും ഇതിന് മുമ്പ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍െറ വാഹനം ആക്രമിക്കപ്പെട്ടുവെന്നും നരസിംഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. അക്രമങ്ങള്‍ തടയാന്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞില്ളെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാപരമായ സാധ്യതകള്‍ ആരായുമെന്നും ബി.ജെ.പി വക്താവ് മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ ജീവന്‍ ഭീഷണിയിലാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ നാല് സംസ്ഥാന നേതാക്കള്‍ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ട് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷക്ക് ഉത്തരവിട്ട് ദിവസങ്ങള്‍ക്കകമാണ് ബി.ജെ.പി വക്താവിന്‍െറ ഭീഷണി. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഓരോരുത്തര്‍ക്കും സുരക്ഷക്കായി 12 സി.ആര്‍.പി.എഫ് ഭടന്മാരെ നിയോഗിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവിന്‍െറ കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ധാരണയാകുന്ന മുറക്ക് ഈ നാല് നേതാക്കളും കേന്ദ്ര സേനയുടെ വലയത്തിലാകും.
നാലുപേര്‍ക്കും ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകളുണ്ടെന്ന് പറഞ്ഞ് ഏതാണ്ട് നാലു മാസം മുമ്പാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം ഇതിനായുള്ള നീക്കം തുടങ്ങിയത്.പഞ്ചാബിലെ നാല് ആര്‍.എസ്.എസ് നേതാക്കള്‍ക്കും ഈയിടെ കേന്ദ്ര സേനയുടെ വി.ഐ.പി സുരക്ഷ നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
