Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിൽ ലൗ...

കേരളത്തിൽ ലൗ ജിഹാദിനെതിരെ നിയമം; ബി.പി.എൽ കുടുംബങ്ങൾക്ക്​ സൗജന്യ ഗ്യാസ്​, ബി.ജെ.പി പ്രകടനപ​ത്രിക പുറത്തിറക്കി

text_fields
bookmark_border
കേരളത്തിൽ ലൗ ജിഹാദിനെതിരെ നിയമം; ബി.പി.എൽ കുടുംബങ്ങൾക്ക്​ സൗജന്യ ഗ്യാസ്​, ബി.ജെ.പി പ്രകടനപ​ത്രിക പുറത്തിറക്കി
cancel
camera_alt

ബി.ജെ.പി പ്രകടന പത്രിക തിരുവനന്തുരത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പ്രകാശനം ചെയ്യുന്നു. ഒ.രാജഗോപാൽ എം.എൽ എ, പി.കെ.കൃഷ്ണദാസ് എന്നിവർ സമീപം

തിരുവനന്തപുരം: ലൗ ജിഹാദ്​, ശബരിമല പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ നിയമം നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ബി.ജെ.പി പ്രകടനപത്രിക. ബി.പി.എൽ കുടുംബങ്ങൾക്ക്​ ആറ്​ സിലിണ്ടറുകൾ സൗജന്യമായി നൽകും. ഹൈസ്​കൂൾ വിദ്യാർഥികൾക്ക്​ സൗജന്യ ലാപ്​ടോപ്​ നൽകും തുടങ്ങിയ ​പ്രഖ്യാപനങ്ങളെല്ലാം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഒരു കുടുംബത്തിലെ ഒരാൾക്ക്​ വീതം ജോലി, കിടപ്പ്​ രോഗികൾക്ക്​ 5,000 രൂപ, ക്ഷേമപെൻഷൻ 3,500 രൂപയാക്കും. ക്ഷേത്രങ്ങളിലെ സർക്കാർ ഇടപെടൽ ഒഴിവാക്കും തുടങ്ങിയവയും പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

ഇത്തവണ ഇ.ശ്രീധരനെ മുന്നിൽ നിർത്തിയാണ്​ ബി.ജെ.പിയുടെ പ്രചാരണമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പറഞ്ഞു. എൽ.ഡി.എഫിനേയും യു.ഡി.എഫിനേയും ഒഴിവാക്കി ഇക്കുറി ബി.ജെ.പിയെ തെരഞ്ഞെടുക്കണം. ബി.ജെ.പിക്ക്​ മാത്രമേ കേരളത്തെ രക്ഷിക്കാൻ സാധിക്കുവെന്നും അമിത്​ ഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Law against love jihad in Kerala; BJP releases free gas to BPL families
Next Story