ലാവലിൻ ഹരജികൾ വെള്ളിയാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്നു പ്രതികളെ കുറ്റമുക്തരാക്കിയ ഹ ൈകോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ അടക്കം എസ്.എന്.സി ലാവലിന് കേസിലെ ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ എന്.വി. രമണ, ശാന്തന ഗൗഡര് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില് കക്ഷി ചേരാൻ മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന് നല്കിയ അപേക്ഷയും ഇതോടൊപ്പം പരിഗണിക്കും. ലാവലിൻ കേസിൽ വിചാരണ നേരിടണമെന്ന ഹൈകോടതി വിധിക്കെതിരെ കെ.എസ്.ഇ.ബി മുന് ഉദ്യോഗസ്ഥര് കസ്തുരിരംഗ അയ്യര്, ആര്. ശിവദാസന്, കെ.ജി. രാജശേഖരന് എന്നിവരാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
