Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​...

പൊലീസ്​ ലാത്തിവീശി,തള്ളി നിലത്തിട്ടു; ഹഥ്​രസിലെത്താതെ പിൻമാറി​​െല്ലന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
പൊലീസ്​ ലാത്തിവീശി,തള്ളി നിലത്തിട്ടു; ഹഥ്​രസിലെത്താതെ പിൻമാറി​​െല്ലന്ന്​ രാഹുൽ ഗാന്ധി
cancel

ലഖ്​നോ: ഹഥ്​രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച തങ്ങൾക്ക്​ നേരെ യു.പി പൊലീസ്​ ലാത്തിവീശിയെന്ന്​ കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധി. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീ​​ശുകയും തന്നെ തള്ളിയിടുകയും ചെയ്​തു. ഈ രാജ്യത്ത്​ മോദിക്ക്​ മാത്രമാണോ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാൻ അനുമതിയുള്ളൂയെന്നും രാഹുൽ ചോദിച്ചു.

''ഇപ്പോൾ പൊലീസ് എന്നെ തള്ളിയിട്ടു, ലാത്തിചാർജ് നടത്തി. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ പറ്റൂ എന്നാണ്​ ചോദിക്കാനുള്ളത്​. ഒരു സാധാരണ വ്യക്തിക്ക് റോഡിലൂടെ നടക്കാൻ പറ്റില്ലേ? പൊലീസ്​ ഞങ്ങളുടെ വാഹനം നിർത്തിയതിനാൽ ഞങ്ങൾ കാൽനടയായി യാത്രതുടരുകയാണ്. പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ല''- രാഹുൽ ഗാന്ധി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

ഹഥ്​രസി​ലേക്ക്​ തിരിച്ച രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഗ്രേറ്റർ നോയിഡയിലെ അതിർത്തിയിൽ വെച്ച്​​ ഉത്തർപ്രദേശ്​ പൊലീസ് തടയുകയായിരുന്നു. പൊലീസിന്‍റെ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയ രാഹുലും പ്രിയങ്കയും യമുന എക്​സ്​പ്രസ്​ ഹൈവേയിലൂടെ പ്രവര്‍ത്തകരോടൊപ്പം നടക്കുകയാണ്. ഇവിടുന്ന്​ ഹഥ്​രസിലെത്താൻ 142 കിലോമീറ്റർ യാത്ര ചെയ്യണം. ​

കഴിഞ്ഞ വർഷം ഉന്നാവ്​ ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയെ സന്ദർശിക്കാൻ എത്തിയപ്പോഴും യു.പി പൊലീസിൽ നിന്ന്​ ഇതേ പെരുമാറ്റമാണ്​ അനുഭവിച്ചതെന്ന്​ പ്രിയങ്ക ഗാന്ധി പറഞ്ഞു. യു.പിയിലെ സ്ഥിതിയിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. ഇവിടെ കാട്ടുനീതി തുടരുകയാണെന്നും പ്രിയങ്ക മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceHathras rapeHathras gang rapeRahul Gandhi
Next Story