Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറാത്ത സമരത്തിനുനേരെ ലാത്തിച്ചാർജ്​: ഖേദം പ്രകടിപ്പിച്ച്​ മഹാരാഷ്ട്ര സർക്കാർ

text_fields
bookmark_border
മറാത്ത സമരത്തിനുനേരെ ലാത്തിച്ചാർജ്​:  ഖേദം പ്രകടിപ്പിച്ച്​ മഹാരാഷ്ട്ര സർക്കാർ
cancel
camera_alt

Representational Image

മും​ബൈ: മ​റാ​ത്ത സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രാ​യ പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ജ​ൽ​ന​യി​ൽ സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​വെ​ക്കു​ക​യും ചെ​യ്ത​ത്. ഇ​തേ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​റാ​ത്ത സ​മു​ദാ​യം ബ​ന്ദ്​ ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധം മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു. മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ, ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ എ​ന്നി​വ​രു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തു. മ​റ്റൊ​രു ഉ​പ​മു​ഖ്യ​മ​ന്ത്രി എ​ൻ.​സി.​പി വി​മ​ത​ൻ അ​ജി​ത്​ പ​വാ​ർ പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ ക്ഷു​ഭി​ത​നാ​ണ്. അ​ജി​തി​നോ​ട്​ ഭ​ര​ണ​സ​ഖ്യം വി​ടാ​ൻ മ​റാ​ത്ത പ്ര​ക്ഷോ​ഭ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്നാ​ണ്​ ലാ​ത്തി​ച്ചാ​ർ​ജി​നു​ള്ള ഉ​ത്ത​ര​വ്​ പോ​യ​തെ​ന്നാ​ണ്​ ആ​രോ​പ​ണം. ഇ​തോ​ടെ സ​ർ​ക്കാ​ർ പ്ര​തി​ക്കൂ​ട്ടി​ലാ​യി.

തു​ട​ർ​ന്നാ​ണ്​ ഖേ​ദ​പ്ര​ക​ട​നം. സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ വ​ഴി​ക​ൾ തേ​ടു​മെ​ന്ന്​ സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ചു. മ​റാ​ത്ത സം​വ​ര​ണം സ​ർ​ക്കാ​ർ നേ​ര​ത്തെ ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യെ തു​ട​ർ​ന്ന്​ ബോം​​ബെ ഹൈ​കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. മ​റാ​ത്തി​ക​ൾ പ്ര​ബ​ല വി​ഭാ​ഗ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ചൊവ്വാഴ്ചയോടെ മറാത്ത സംവരണം ഏർപ്പെടുത്തി ഉത്തരവിറക്കിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരം നയിക്കുന്ന മനോജ് ജരൻഗെ പാട്ടീൽ പറഞ്ഞു..

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lathi charge against Maratha protest: Maharashtra government expressed regret
Next Story