Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ഞിനുള്ളിലേക്ക് മായുന്ന ഹെലികോപ്ടർ; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
helicopter 91221
cancel
camera_alt

Video screenshot

സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച ഹെലികോപ്ടർ അപകടത്തിന്‍റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. അപകടം നടന്ന കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയതാണ് ദൃശ്യങ്ങൾ.

ഹെലികോപ്ടർ മഞ്ഞിനുള്ളിലേക്ക് മായുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുന്നത്. ഇവിടെ റെയിൽപാളത്തിലൂടെ നടന്നുപോകുന്ന ഒരു കൂട്ടം ആളുകളാണ് വിഡിയോ പകർത്തിയത്. വലിയ ശബ്ദവും കേൾക്കുന്നുണ്ട്. കോപ്ടർ തകർന്നതാണോയെന്ന് ഒരാൾ ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തകർന്ന ഹെലികോപ്ടറിന്‍റേതാണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ അന്വേഷണസംഘം തെളിവായി ശേഖരിച്ചു.


ബുധനാഴ്ച ഉച്ച 12.20ഓടെയായിരുന്നു അപകടം. നീ​ല​ഗി​രി കു​ന്നൂ​രി​ന​ടു​ത്ത കാ​​​ട്ടേ​രി വ​ന​ഭാ​ഗ​ത്തോ​ടു​ ചേ​ർ​ന്ന തോ​ട്ട​ത്തി​ലെ മ​ല​ഞ്ച​രി​വി​ൽ, ന​ഞ്ച​പ്പ​ൻ​ച​ത്തി​രം കോ​ള​നി​ക്കു​ സ​മീ​പ​മാ​ണ്​​ കോ​പ്​​ട​ർ നി​ലം​പ​തി​ച്ച​ത്. ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റിനു കീ​ഴി​ലു​ള്ള ഹോ​ർ​ട്ടി​ക​ൾ​ച​ർ വ​കു​പ്പി​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തോട്ടമാണിത്​. വ​ൻ​മ​ര​ങ്ങ​ൾ​ക്കു​ മു​ക​ളി​ൽ വ​ൻ​ശ​ബ്​​ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണ​യു​ട​ൻ കോ​പ്​​ട​റി​ന്​ തീ​പി​ടി​ച്ചു. കോ​പ്​​ട​റി​െൻറ ഭാ​ഗ​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി.

എ​സ്​​റ്റേ​റ്റ്​ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി​യെ​ങ്കി​ലും തീ ​ആ​ളി​ക്ക​ത്തി​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​സ്സം നേ​രി​ട്ടു. അ​ഗ്​​ന​ിശ​മ​ന വി​ഭാ​ഗ​ങ്ങ​ളും പൊ​ലീ​സ്​-​പ​ട്ടാ​ള യൂ​നി​റ്റു​ക​ളു​മെ​ത്തു​ന്ന​തി​നു​ മു​മ്പ്​​ നാ​ട്ടു​കാ​ർ തീ​യ​ണ​ക്കാ​ൻ വി​ഫ​ല​ശ്ര​മം ന​ട​ത്തി. കോ​പ്​​ട​ർ ടാ​ങ്ക​റി​ലെ ഇ​ന്ധ​ന​ത്തി​ന്​ തീ​പി​ടി​ച്ച​താ​യാ​ണ്​ വി​വ​രം. സം​ഭ​വം ന​ട​ന്ന്​ ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്​ ഫ​ല​പ്ര​ദ​മാ​യി തീ​യ​ണ​ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും ക​ഴി​ഞ്ഞ​ത്. കാ​​​ട്ടേ​രി ന​ഞ്ച​പ്പ​ൻ​ച​ത്തി​രം കോ​ള​നി​യി​ൽ 50ഓ​ളം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ താ​മ​സി​ക്കു​ന്ന​ത്.

കോ​ള​നി​യി​ൽ​നി​ന്ന്​ 100 മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ കോ​പ്​​ട​ർ ത​ക​ർ​ന്നു​വീ​ണ​ത്. സം​ഭ​വ​സ്​​ഥ​ല​ത്ത്​ ക​ണ്ടെ​ടു​ത്ത അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​വാ​ത്ത​വി​ധം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ചി​ല മൃ​ത​ദേ​ഹ​ങ്ങ​ൾ ​​കൈ​കാ​ലു​ക​ൾ വേ​ർ​പെ​ട്ട നി​ല​യി​ലും. നാ​ലു​പേ​രെ ജീ​വ​നോ​ടെ വെ​ലി​ങ്​​ട​ണി​ലെ ​സൈ​നി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മൂ​ന്നു​പേ​ർ മ​രി​ച്ചു. ഇ​വ​ർ​ക്ക്​ 80-90 ശ​ത​മാ​നം പൊ​ള്ള​​ലേ​റ്റി​രു​ന്നു. ആ​റു​ മി​നി​റ്റി​ന​കം വെ​ലി​ങ്​​ട​ൺ സൈ​നി​ക താ​വ​ള​ത്തി​ലി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ദു​ര​ന്ത​മു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - last visuals of crashed helicopter
Next Story