Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീ​വ്രവാദ ഭീഷണി:...

തീ​വ്രവാദ ഭീഷണി: ത​മി​ഴ്​​നാ​ട്ടി​ൽ സു​ര​ക്ഷ; കേരളത്തിലും വ്യാപക തെരച്ചിൽ

text_fields
bookmark_border
തീ​വ്രവാദ ഭീഷണി: ത​മി​ഴ്​​നാ​ട്ടി​ൽ സു​ര​ക്ഷ; കേരളത്തിലും വ്യാപക തെരച്ചിൽ
cancel

ചെ​ന്നൈ: ആ​റ്​ ല​ശ്​​ക​റെ ത്വ​യ്യി​ബ തീ​വ്ര​വാ​ദി​ക​ൾ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി​െ​യ​ന് ന കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന​മൊ​ട്ടു​ക്കും മൂ​ന്നാം ദി​വ​സ​വ ും സു​ര​ക്ഷ-​തി​ര​ച്ചി​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു.

ത​മി​ഴ്​​നാ​ട്ടി​ലെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ ശ​ങ്ങ​ളി​ൽ പൊ​ലീ​സ്​ റെ​യ്​​ഡ്​ തു​ട​രു​ക​യാ​ണ്. തി​രു​വാ​രൂ​രി​ൽ പ​ത്തി​ല​ധി​കം പേ​രെ​യും കോ​യ​മ്പ​ത്ത ൂ​രി​ൽ മൂ​ന്നു​പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്യു​ന്ന​താ​യി സ്​​ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ഗ​സ്​​റ്റ്​ 22ന്​ ​വൈ​കീ​ട്ടാ​ണ്​ സം​സ്ഥാ​ന​ത്ത്​ പൊ​ലീ​സ്​ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, മ​ധു​ര, രാ​മ​നാ​ഥ​പു​രം, തി​രു​വ​ണ്ണാ​മ​ല, തൂ​ത്തു​ക്കു​ടി, നീ​ല​ഗി​രി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​ലീ​സ്​ ന​ട​പ​ടി​ക​ളും മാ​ധ്യ​മ വാ​ർ​ത്ത​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉൗ​ഹാ​േ​പാ​ഹ​ങ്ങ​ൾ ഇ​തി​ന്​ ആ​ക്കം കൂ​ട്ടു​ന്നു. സ​മു​ദാ​യ​ത്തെ മു​ഴു​വ​ൻ സം​ശ​യ​നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ​ അ​സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ല​യി​ലെ വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ശ​നി​യാ​ഴ്​​ച ​ൈവ​കീ​ട്ട്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സു​മി​ത്​ ശ​ര​ൺ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ർ​ശി​ച്ച്​ ആ​ശ​ങ്ക അ​റി​യി​ച്ചു.

കേരളത്തിലും വ്യാപക തെരച്ചിൽ

തി​രു​വ​ന​ന്ത​പു​രം: ഭീ​ക​ര​ർ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ എ​ത്തി​യെ​ന്ന മു​ന്ന​റി​യി​പ്പി​​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലും വ്യാ​പ​ക തെ​ര​ച്ചി​ൽ. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ശ​ക്​​ത​മാ​ക്കി. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി. അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വാ​ഹ​ന​പ​രി​ശോ​ധ​ന​യും ന​ട​ക്ക​​ു​ന്നു​ണ്ട്.

ക​ട​ൽ​വ​ഴി​യാ​ണ്​ തീ​വ്ര​വാ​ദി​ക​ൾ ക​ട​ന്ന​തെ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കോ​സ്​​റ്റ്​​ഗാ​ര്‍ഡും കോ​സ്​​റ്റ​ൽ പൊ​ലീ​സും സി.​ഐ.​എ​സ്.​എ​ഫും സു​ര​ക്ഷ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി. വി​ഴി​ഞ്ഞ​ത്തു​നി​ന്ന്​ കോ​സ്​​റ്റ്​​ഗാ​ര്‍ഡി​​െൻറ സീ 410 ​ക​പ്പ​ലി​ന് പു​റ​മേ കൊ​ച്ചി​യി​ല്‍നി​ന്നും തൂ​ത്തു​ക്കു​ടി​യി​ല്‍ നി​ന്നു​ള്ള കോ​സ്​​റ്റ്​ ഗാ​ര്‍ഡി​​െൻറ കൂ​ടു​ത​ല്‍ ക​പ്പ​ലു​ക​ള്‍ ക​ട​ലി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു. ചെ​റി​യ ബോ​ട്ടു​ക​ള്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡി​​​െൻറ ഉ​പ​ഗ്ര​ഹ സം​വി​ധാ​ന​ത്തി​ല്‍ പ​തി​യാ​ത്ത​ത്​ കാ​ര​ണം റാ​ഡാ​റു​ക​ളു​ടെ​യും ഡോ​ണി​യ​ര്‍ വി​മാ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്താ​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ 13 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ൽ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ സാ​യു​ധ​സേ​ന​യെ വി​ന്യ​സി​ക്കാ​നും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ വേ​ണ്ടി​വ​ന്നാ​ല്‍ സ്കൈ ​മാ​ര്‍ഷ​ലി​നാ​യി വി​മാ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷ​സേ​ന അം​ഗ​ങ്ങ​ളെ​യും എ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ചും നി​ര്‍ദേ​ശ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror threatTamil Naduindia newsKerala News
News Summary - Lashkar threat in Tamil Nadu - Search in Kerala too- India news
Next Story