അമേത്തിയിൽ രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായെന്ന് കോൺഗ്രസ്-Video
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജീവനു ഭീഷണി ഉണ്ടെന്നും സുരക്ഷാ വീഴ് ച മൂലം അപായപ്പെടുത്താൻ ശ്രമം നടന്നുവെന്നും സംശയം. രാഹുലിെൻറ വലതു നെറ്റിയിൽ പലവ ട്ടം ലേസർ രശ്മി പോലൊരു പ്രകാശം പതിയുന്ന വിഡിയോ ചിത്രമാണ് കടുത്ത സംശയങ്ങൾക്ക് ഇടയാക്കിയത്.
എന്നാൽ, ചിത്രമെടുക്കുകയായിരുന്ന എ.െഎ.സി.സി ഫോേട്ടാഗ്രാഫറുടെ മൊ ബൈൽ ഫോണിൽ നിന്നുള്ള പ്രകാശമാണ് അതെന്ന് പ്രത്യേക സംരക്ഷണ സേനയായ എസ്.പി.ജി വിഡിയോ പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. രാഹുലിെൻറ എസ്.പി.ജി സംരക്ഷണത്തിൽ വീഴ്ചയുണ്ടെന്ന പരാതി മന്ത്രാലയം നിഷേധിച്ചു.
ബുധനാഴ്ച അമേത്തിയിൽ നാമനിർദേശ പത്രിക നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ഏഴു വട്ടമാണ് രാഹുലിെൻറ വലതു നെറ്റിയിൽ രശ്മി പതിഞ്ഞത്. കൃത്യമായി ഉന്നം ഉറപ്പിക്കുന്ന സ്നിപ്പർ റൈഫിളിൽ നിന്നുള്ള ലേസർ രശ്മിയാണിതെന്നായി സംശയം. വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ഇടപെടുകയായിരുന്നു.
ഏറ്റവുമേറെ അപായസാധ്യതയുള്ള നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. മുത്തശ്ശി ഇന്ദിരഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും വധിക്കപ്പെട്ട പശ്ചാത്തലം മുൻനിർത്തിയാണ് നെഹ്റുകുടുംബാംഗങ്ങൾക്ക് വർഷങ്ങളായി എസ്.പി.ജി സംരക്ഷണം നൽകിവരുന്നത്. അടുത്തകാലത്തായി സുരക്ഷാ മുൻകരുതലുകൾ കാര്യമാക്കാതെ രാഹുൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് പതിവാണ്.
രാഹുലിെൻറ ജീവന് ഭീഷണിയുണ്ടെന്ന് മുതിർന്ന നേതാക്കളായ അഹ്മദ് പേട്ടൽ, ജയ്റാം രമേശ്, രൺദീപ്സിങ് സുർജേവാല എന്നിവർ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരുന്നുവെന്ന റിപ്പോർട്ടുകൾ പാർട്ടി വക്താവ് അഭിഷേക് സിങ്വി വാർത്തസമ്മേളനത്തിൽ നിഷേധിച്ചു. പരാതി കിട്ടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്.പി.ജി സംരക്ഷണം ലഭിക്കുന്ന മറ്റെല്ലാ നേതാക്കൾക്കുമെന്ന പോലെ രാഹുലിനും സുരക്ഷ നൽകാൻ ഇൗ സേനക്ക് ബാധ്യതയുണ്ടെന്നും സിങ്വി കൂട്ടിച്ചേർത്തു.
കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
