Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kisan Mahapanchayat
cancel
camera_alt

മുസഫർനഗറിൽ കിസാൻ മഹാപഞ്ചായത്തിനെത്തിയ കർഷകർ

Homechevron_rightNewschevron_rightIndiachevron_right'നിങ്ങൾ ഗുണ്ടകളെ...

'നിങ്ങൾ ഗുണ്ടകളെ അയ​േച്ചാളൂ; അതിനു പകരം ലക്ഷക്കണക്കിന് പേർ ഇവിടെ അണിചേരും' - ​മഹാപഞ്ചായത്തിലേക്കൊഴുകി കർഷകർ -Video

text_fields
bookmark_border

മുസഫർനഗർ (യു.പി): സിംഘുവിൽ ഗുണ്ടകളെ വിട്ട്​ സമരക്കാരെ നേരിടാൻ ശ്രമിച്ചതിനു പിന്നാലെ കർഷക വിരുദ്ധർക്ക്​ ഉശിരൻ മറുപടിയായി മുസഫർനഗറിലെ കിസാൻ മഹാപഞ്ചായത്തി​േലക്ക്​ ഒഴുകിയെത്തുന്നത്​ ആയിരക്കണക്കിന്​ കർഷകർ. ഭാരതീയ കിസാൻ യൂനിയന്‍റെ നേതൃത്വത്തിൽ നഗരത്തിലെ ഗവ. ഇന്‍റർ കോളജ്​ ഗ്രൗണ്ടിലാണ്​ മഹാപഞ്ചായത്ത്​ നടക്കുന്നത്​. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സന്ധിയില്ലാത്ത ​േപാരാട്ടം പ്രഖ്യാപിച്ച്​ നിരവധി കർഷകരാണ്​ പങ്കാളികളായെത്തുന്നത്​.

'നിങ്ങൾ ഗുണ്ടകളെ അയ​േച്ചാളൂ; എന്നാൽ, അതിനു പകരമായി ലക്ഷക്കണക്കിന്​ കർഷകർ ഇവിടെ അണിചേരും. മുസഫർനഗറിലെ ഈ ഖാപ്​ പഞ്ചായത്ത്​ നോക്കൂ. വൈകാതെ ഈ കർഷകരൊക്കെ ഡൽഹിയിലേക്ക്​ മാർച്ച്​ ചെയ്യാൻ പോവുകയാണ്​' -എഴുത്തുകാരനായ ശ്യാം മീര സിങ്​ മഹാപഞ്ചായത്തിലെ അഭൂതപൂർവമായ ജനപങ്കാളിത്തത്തിന്‍റെ വിഡിയോ ഉൾപെടെ ട്വിറ്ററിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലും കർഷകർക്ക്​ പൂർണ പിന്തുണയുമായി കൂടുതൽ പേരെത്തുകയാണ്​.


മുസഫർനഗറിലെ മഹാപഞ്ചായത്തിലേക്ക്​ വർധിതവീര്യവുമായാണ്​ കർഷകരെത്തുന്നത്​്​. ഉത്തർ പ്രദേശ്​ പൊലീസ്​ ഏറെ ജാഗ്രതയോടെ നിലയുറപ്പിക്കുന്നുണ്ടെങ്കിലും കർഷകർ ആവേശത്തോടെ കോളജ്​ ഗ്രൗണ്ടിലേക്കൊഴുകുകയാണ്​. കർഷകരുടെ ബാഹുല്യം കാരണം നഗരത്തിൽ പലയിടങ്ങളിലും ഗതാഗത ക്രമീകരണം ഒരുക്കേണ്ടി വന്നു. കടുത്ത സുരക്ഷയാണ്​ അധികൃതർ ഒരുക്കിയിട്ടുള്ളത്​.

രാഷ്​ട്രീയ ലോക്​ദൾ നേതാവ്​ ജയന്ത്​ ചൗധരി, ആം ആദ്​മി പാർട്ടി രാജ്യസഭാംഗം സഞ്​ജയ്​ സിങ്​ എന്നിവർ ഉൾപെടെ വിവിധ പാർട്ടി നേതാക്കൾ കിസാൻ മഹാപഞ്ചായത്തിൽ പ​ങ്കെടുക്കാൻ എത്തിയിട്ടുണ്ട്​. ഈ പ്രക്ഷോഭം വിജയം കാണുന്നതുവരെ മുന്നോട്ടുപോകുമെന്ന്​ കർഷക നേതാവ്​ നരേഷ്​ ടിക്കായത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuzaffarnagarKisan MahapanchayatNaresh Tikait
News Summary - Large Number Of Farmers Reached To participate In Kisan Mahapanchayat
Next Story