Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീലംപുരിൽ...

സീലംപുരിൽ നിരോധനാഞ്​ജ: ഈസ്​റ്റ്​ ഡൽഹിയിലെ പ്രക്ഷോഭത്തിൽ ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
സീലംപുരിൽ നിരോധനാഞ്​ജ: ഈസ്​റ്റ്​ ഡൽഹിയിലെ പ്രക്ഷോഭത്തിൽ ആറുപേർ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്​കിഴക്കൻ ഡൽഹിയിൽ പ്രതിഷേധം കത്തുന്നു. ചൊവ്വാഴ്​ച വൈകീ​ട്ടോടെ കിഴക്കൻ ഡൽഹിയിലെ സീലംപുരിൽ ഉണ്ടായ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന്​ പ്രദേശത്ത്​ നിരോധനാഞ്​ജ പ്രഖ്യാപിച്ചു.

ചൊവ്വാഴ്​ച സീലംപുരിലെ പ്രതിഷേധത്തിനിടെ ഉണ്ടായ ​അക്രമസംഭവങ്ങളിൽ ആറു പേരെ പൊലീസ്​ അറസ്​റ്റു ചെയ്​തു. ബ്രിജി പുരി ഏരിയയിൽ പൊലീസിനുനേരെ കല്ലേറ്​ നടത്തിയ സംഭവത്തിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രതിഷേധ റാലികളിൽ നുഴഞ്ഞുകയറി അക്രമം നടത്തുകയാണെന്ന്​ പൊലീസ്​ പറയുന്നു.

കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ സ്​കൂൾ ബസ്​ ഉൾപ്പെടെ നിരവധി ​വാഹനങ്ങൾ കല്ലെറിഞ്ഞ്​ തകർത്തിരുന്നു. സിലംപൂരിൽ നിന്നും ജ​ഫ്രബാദിലേക്ക്​ നടത്തിയ പ്രതിഷേധ മാർച്ചിലാണ്​ അക്രമസംഭവങ്ങൾ അരങ്ങേറിയത്​. തുടർന്ന്​ പൊലീസ്​ പ്രതിഷേധക്കാർക്ക്​ നേരെ ലാത്തിചാർജ്​ നടത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsEast DelhiCitizenship Amendment ActViolent protests
News Summary - Large Gatherings Banned After Violent Protests In East Delhi, 6 Arrested - India news
Next Story