വൻ സൈബർ കുറ്റകൃത്യ ശൃംഖല പിടിയിൽ; 870 പുതിയ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപറേഷനിലൂടെ, വിവിധ സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്ന ശൃംഖലയെ തകർത്തുവെന്നും ഇവരിൽനിന്ന് 870 പുതിയ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തുവെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ സൈബർ സുരക്ഷ വിഭാഗമായ എഫ്.സി.ഒ.ആർ.ഡി വഴി, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസ് സംഘമാണ് ഈ ശൃംഖലയെ വലയിലാക്കിയത്. എഫ്.സി.ഒ.ആർ.ഡി വികസിപ്പിച്ച 'സൈബർ സേഫ്' എന്ന ആപ് വഴി ലഭിക്കുന്ന സൂചനകൾ അടിസ്ഥാനമാക്കിയാണ് അധികൃതർ അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
വിവിധ കമ്പനികളുടെ, 86 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളും 25 ലക്ഷം രൂപയും പിടിച്ചെടുത്തതിൽ പെടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

