ടി.ഡി.പി വക്താവ് ബി.ജെ.പിയിൽ ചേർന്നു
text_fieldsന്യൂഡൽഹി: തെലുങ്കു ദേശം പാർട്ടിയെ(ടി.ഡി.പി) കൂടുതൽ പ്രതിരോധത്തിലാക്കി പാർട്ടി വക്താവ് ബി.ജെ.പിയിൽ. ലങ്ക ദിനകർ ആണ് ടി.ഡി.പിയിൽ നിന്ന് രാജി വെച്ച് ബി.ജെ.പിയിൽ ചേർന്നത്. ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി വർക്കിങ് പ്രസിഡൻറ് ജെ പി. നദ്ദയുടെ സാന്നിധ്യത്തിലാണ് ലങ്ക ദിനകർ ബി.ജെ.പി അംഗത്വമെടുത്തത്.
ഇന്ത്യൻ നാഷണൽ ലോക്ദൾ(ഐ.എൻ.എൽ.ഡി) രാജ്യസഭാംഗം രാം കുമാർ കശ്യപ്, മുൻ കോൺഗ്രസ് എം.പി എ പി. അബ്ദുള്ളക്കുട്ടി എന്നിവർ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ േചർന്നിരുന്നു.
ആന്ധ്ര പ്രദേശിൽ നിന്നുള്ള ടി.ഡി.പി രാജ്യസഭാംഗങ്ങളായ വൈ എസ്. ചൗധരി, സി എം. രമേശ്, ടി ജി. വെങ്കടേഷ്, തെലങ്കാനയിൽ നിന്നുള്ള ടി.ഡി.പി എം.പി ജി. മോഹൻ റാവു എന്നിവർ നേരത്തേ ബി.ജെ.പിയിൽ ചേർന്നിരുന്നു.
ഒരു മാസം മുമ്പ് നടന്ന ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിൻെറ തേരോട്ടത്തിൽ കേവലം 23 സീറ്റിലേക്ക് ടി.ഡി.പി ചുരുങ്ങിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വെറും മൂന്ന് സീറ്റ് മാത്രമാണ് ടി.ഡി.പിക്ക് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
