Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

കുടിയൊഴിപ്പിക്കുന്നതിനിടെ അക്രമം; ദലിത്​ -കർഷക ദമ്പതികൾ കീടനാശിനി കുടിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
കുടിയൊഴിപ്പിക്കുന്നതിനിടെ അക്രമം; ദലിത്​ -കർഷക ദമ്പതികൾ കീടനാശിനി കുടിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

ഭോപാൽ:  മധ്യ​പ്രദേശിൽ വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമിയിൽനിന്ന്​ കുടിയൊഴിപ്പിക്കുന്നതിനിടെ ദലിത്​ കർഷക ദമ്പതികൾ കീടനാശിനി കുടിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ പൊലീസുകാരും റവന്യൂ അധികൃതരും കുടിൽ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ സംഭവം. പൊലീസുകാർ കുടുംബത്തെ മർദ്ദിക്കുന്നതി​​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കീടനാശിനി കഴിച്ച ദമ്പതികളെ പൊലീസ്​ മർദ്ദിക്കുന്നതും ആംബുലൻസിലേക്ക്​ വലിച്ചിഴക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ കോണുകളിൽനിന്ന്​ പ്രതിഷേധം ശക്തമായി. 

38 വയസുകാരൻ രാംകുമാർ അഹിർവാറും ഭാര്യ സാവിത്രി ദേവിയുമാണ്​ കീടനാശിനി കഴിച്ചത്​. അത്യാസന്ന നിലയിലായ ദമ്പതികൾ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്​. അതേസമയം സ്​ഥലം കൈയേറിയതിനെ തുടർന്ന്​ ഒഴിപ്പിക്കാൻ എത്തിയതാണെന്നായിരുന്നു സർക്കാർ വിശദീകരണം. കോളജ്​ നിർമിക്കാനായി നീക്കിവെച്ചിരുന്ന 5.5 ഏക്കർ പൊതുസ്​ഥലം ദമ്പതികൾ കൈയേറി കൃഷി നടത്തി വരികയായിരുന്നു. അവ ഒഴിപ്പിക്കാനെത്തിയതാണ് സംഘർഷത്തി​ൽ കലാശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ദമ്പതിക​ൾക്കെതിരെ പൊലീസ്​ കേസെടുത്തു. 

ചൊവ്വാഴ്​ച പൊലീസും റവന്യൂ അധികൃതരും ദമ്പതികളെയും കുടുംബത്തെയും കുടി​യൊഴിപ്പിക്കാൻ ശ്രമിക്കുകയും പ്രദേശം അളന്നുതിരിച്ച്​ ചുറ്റുമതിൽ നിർമിക്കാൻ തുടങ്ങുകയുമായിരുന്നു. വിളകൾ നശിപ്പിക്കുന്നത്​ ദമ്പതികൾ തടയാനെത്തിയെങ്കിലും പൊലീസ്​ മർദ്ദിച്ചതോടെ കീടനാശിനി കുടിക്കുകയായിരുന്നു. ദമ്പതികളെ കുട്ടികൾ തടയുന്നതും അവർ കരയുന്നതും വി​ഡിയോയിൽ കാണാം. 

അതേസമയം, ഭൂമിയിൽ വർഷങ്ങളായി കൃഷി നടത്തിവരികയാണെന്നും വിളക​െളല്ലാം നശിപ്പിച്ചതായും ആത്മഹത്യയല്ലാതെ മറ്റു വഴികൾ മുന്നിലില്ലായെന്നും സാവിത്രി ദേവി പറയുന്നു. ദമ്പതികൾക്ക്​ മൂന്നുലക്ഷം രൂപ കടമുണ്ടെന്നും അവ ആര്​ തിരിച്ചടക്കുമെന്നും അവർ ചോദിക്കുന്നു. 

പ്രതിഷേധം ശക്തമായതോടെ സംഭവത്തി​​െൻറ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന്​ ഗുണ ജില്ല കലക്​ടർ എസ്​. വിശ്വനാഥ്​ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ റിപ്പോർട്ട്​ തേടി. മധ്യപ്രദേശിൽ കാട്ടാളഭരണമാണ്​ നടപ്പാക്കുന്നതെന്ന്​ മുൻ മുഖ്യമന്ത്രി കമൽ നാഥ്​ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshdalit attackfarmer suicideland seized
News Summary - Land Seized, Farmer Couple Drinks Pesticide -India news
Next Story