നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടർന്ന് യുവാവിനെ ജീവനോടെ തീകൊളുത്തി
text_fieldsമാൾഡ: പശ്ചിമ ബംഗാളിൽ നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടർന്ന് യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മാൾഡ ജില്ലയിലെ കേന്ദ്പുക്കുരിലാണു സംഭവം. മൊണ്ടാൽ ഹൻസ്ദ എന്ന യുവാവാണ് ആക്രമണത്തിനിരയായത്.
ഹൻസ്ദായും ഇയാളുടെ ബന്ധുവും തമ്മിൽ ഭൂമിതർക്കം നിലനിന്നിരുന്നു. ഭൂമി തർക്കം ഒത്തുതീർപ്പാക്കാൻ നാട്ടുകൂട്ടം ചേരുകയും യുവാവ് കുറ്റക്കാരനെന്നു കണ്ടെത്തുകയുമായിരുന്നു. ഇയാളെ ജീവനോടെ കത്തിക്കാനാണ് നാട്ടുകൂട്ടം ഉത്തരവിടുകയായിരുന്നു. തുടർന്ന് ഇയാളുടെ കൈകാലുകൾ ബന്ധിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി.
കുടുംബാംഗങ്ങൾ എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ യുവാവിെൻറ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകൂട്ട തലവൻ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
