Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Uttarakhand rescue
cancel
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡിൽ...

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിന്​ കര-​വ്യോമ സേനകൾ രംഗത്ത്​; പത്ത്​ മൃതദേഹങ്ങൾ കണ്ടെത്തി

text_fields
bookmark_border

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്നതിനെ തുടർന്നുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ മരിച്ച പത്ത് പേരുടെ​ മൃതദേഹങ്ങൾ കണ്ടെത്തി. പ്രദേശത്ത്​ കര-വ്യോമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. നൂറിലധികം പേരെയാണ്​ ഇവിടെ കാണാതായിരിക്കുന്നത്​.

ജോഷിമഠ്​ പ്രദേശത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ (എസ്​.ഡി.ആർ.എഫ്) ടീമുകളെ വിന്യസിച്ചിട്ടുണ്ട്​. ഇന്ത്യൻ സൈന്യത്തിന്‍റെ ആറ് നിരകളായി 600ഓളം ഉദ്യോഗസ്ഥർ ഇതിനകം തന്നെ പ്രളയബാധിത പ്രദേശങ്ങളിലെത്തി. ഹെലികോപ്​ടറുകളും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്​. ഇ​തോടൊപ്പം മെഡിക്കൽ സംഘങ്ങളും മേഖലയിലെത്തി​.

ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്​ടറുകൾ ഡെറാഡൂണിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ ഹെലികോപ്​ടറുകളെ വിന്യസിക്കും. വെള്ളപ്പൊക്കം ഉണ്ടായതിന് തൊട്ടുപിന്നാലെ ഇന്തോ-ടിബറ്റൻ ബോർഡർ പട്രോളിംഗ് (ഐ.ടി.ബി.പി) ഉദ്യോഗസ്ഥർ തപോവൻ, റെനി പ്രദേശങ്ങളിൽ എത്തിയിരുന്നു. ചമോലിയിലെ തപോവന് സമീപം തുരങ്കത്തിൽ കുടുങ്ങിയ 16 പേരെയും ഐ.ടി.ബി.പി രക്ഷപ്പെടുത്തി.

മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന്​ ജോഷിമഠിൽ ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയാണ്​ വെള്ളപ്പൊക്കമുണ്ടായത്​. നിരവധി വീടുകൾ തകർന്നു. നിരവധി പേർ ഒഴുകിപ്പോയി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhand
News Summary - Land and Air Force rescue operations in Uttarakhand; Ten bodies were found
Next Story