Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 30 %...

ഇന്ത്യയിൽ 30 % പെൺകുട്ടികളും 13% ആൺകുട്ടികളും 18 വയസ്സിനു മുമ്പ് ലൈംഗികാതിക്രമത്തിനിരയായെന്ന് പഠനം

text_fields
bookmark_border
ഇന്ത്യയിൽ 30 % പെൺകുട്ടികളും 13% ആൺകുട്ടികളും 18 വയസ്സിനു മുമ്പ് ലൈംഗികാതിക്രമത്തിനിരയായെന്ന് പഠനം
cancel

ന്യൂഡൽഹി: 2023ൽ ഇന്ത്യയിലെ 18 വയസ്സിൽ താഴെയുള്ള 30% ശതമാനം പെൺകുട്ടികളും 13% ആൺകുട്ടികളും ലൈംഗിക ചൂഷണത്തിനിരയായെന്ന് ലാൻസെറ്റ് ജേണൽ റിപ്പോർട്ട്.

1990നും 2023നും ഇടയിൽ ഏകദേശം 200 ഓളം രാജ്യങ്ങളിൽ ലൈംഗികാതിക്രമം നേരിട്ട പ്രായപൂർത്തിയാകാത്തവരുടെ കണക്കുകൾ പരിശോധിച്ചതിൽ തെക്കു കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഇരയാകുന്ന രാജ്യങ്ങളിൽ ഇന്ത്യയിലെ നിരക്ക് 30.8 ശതമാനമാണ് .

ആഗോളതലത്തിൽ അഞ്ചിലൊന്ന് പെൺകുട്ടിയും ഏഴിലൊന്ന് ആൺകുട്ടിയും പതിനൊട്ടു വയസ്സിനു മുമ്പ് പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. പതിനെട്ടു വയസ്സിൽ താഴെയുള്ള ആൺകുട്ടികൾ ഏറ്റവും കൂടുതൽ ചൂഷണത്തിനിരയാകുന്നത് സബ്-സഹാറൻ ആഫ്രിക്കയിലാണെന്നും പഠനം പറയുന്നു. സിബാംബ് വെയിൽ ഇത് 8%വും ഐവറി കോസ്റ്റിൽ 28%വുമാണ്.

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം അവരുടെ മാനസികാരോഗ്യത്തെയും അവരുടെ ആരോഗ്യനിലയയെയും ഗുരുതരമായ ബാധിക്കുന്ന ഒന്നാണ്. കുട്ടികൾക്കു നേരെയുള്ള ലൈഗിംകാതിക്രമങ്ങൾ തടയുന്നതിന് ഇത്തരം പഠനങ്ങൾ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ആഗോള തലത്തിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമത്തിൻറെ തോത് 18.9 ശതമാനവും ആൺകുട്ടികൾക്കുനേരെയുള്ള അതിക്രമത്തിൻറെ തോത് 14.8 ശതമാനവുമാണെന്നും റിപ്പോർട്ട് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseIndia NewsLancet report
News Summary - lancet study report on sexual vilonce against children
Next Story