Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലു പ്രസാദ്​ യാദവിന്​...

ലാലു പ്രസാദ്​ യാദവിന്​ 10,000 രൂപ പെൻഷൻ

text_fields
bookmark_border
ലാലു പ്രസാദ്​ യാദവിന്​ 10,000 രൂപ പെൻഷൻ
cancel

പട്​ന: ലാലു പ്രസാദ്​ യാദവി​ന്​ 10,000 രൂപ പെൻഷൻ നൽകാൻ ബീഹാർ സർക്കാർ തീരുമാനിച്ചു. അടിയന്തരാവസ്​ഥ കാലത്ത്​ ജയലിൽ കിടന്നവർക്ക്​ സർക്കാർ 10,000 രൂപ പെൻഷൻ നൽകി വരുന്നുണ്ട്​. ഇൗ പദ്ധതി പ്രകാരം പെൻഷൻ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ലാലു അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ സർക്കാർ അംഗീകരിക്കുകയും പെൻഷൻ നൽകാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. നിതീഷ്​ കുമാറി​​െൻറ നേതൃത്ത്വത്തിലുള്ള ബീഹാർ സർക്കാറിൽ ലാലുവി​​െൻറ പാർട്ടിയായ ആർ.ജെ.ഡിയും സഖ്യകക്ഷിയാണ്​.

രണ്ട്​ തവണ മുഖ്യമന്ത്രിയായ ലാലുവിന്​ ജെ.പി സേനാനി സമ്മാൻ പദ്ധതി പ്രകാരം പെൻഷന്​ അർഹതയുണ്ടെന്നാണ്​ സർക്കാർ അറിയിച്ചിരിക്കുന്നത്​. അടിയന്തരാവസ്​ഥ കാലത്ത്​ ജയിലിൽ കിടന്നവർക്ക്​ പെൻഷൻ നൽകുന്ന പദ്ധതി 2009ലാണ്​ ബീഹാർ സർക്കാർ ആരംഭിച്ചത്​. അടിയന്തരാവസ്​ഥക്കെതിരെ ജയപ്രകാശ്​ നാരായണൻ നയിച്ച പ്രക്ഷോഭത്തിൽ ലാലുവും പങ്കാളിയായിരുന്നു. ഇക്കാലത്ത്​ വിദ്യാർത്ഥി നേതാവായിരുന്ന ലാലു അടിയന്തരാവസ്​ഥക്കെതിരെ പ്രതിഷേധിക്കുകയും ജയിൽ വാസം അനുഷ്​ഠിക്കുയും ചെയ്​തിട്ടുണ്ട്​.

നിയമത്തിലെ 2015 ഭേദഗതി പ്രകാരം ലാലുവിന്​ പെൻഷന്​ അർഹതയുണ്ടെന്ന്​ ബീഹാർ സർക്കാർ അറിയിച്ചു. നിലവിലെ നിയമ പ്രകാരം അടിയന്തരാവസ്​ഥ കാലത്ത്​ അഞ്ചു മാസം ജയിൽ വാസം അനുഷ്​ഠിച്ചവർക്ക്​ പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കും. ജയിൽ വാസം അഞ്ചു മാസത്തിൽ കൂടുതലാ​ണെങ്കിൽ പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കും. ഇതു പ്രകാരമാണ്​ ലാലുവിന്​ പെൻഷൻ ലഭിക്കുക. 3,100 ആളുകൾ ബീഹാറിൽ ഇൗ പെൻഷ​​െൻറ ഗുണഭോക്​തകളാണ്.​ ഇതിൽ ബി.ജെ.പി നേതാവ്​ സുശീൽ കുമാർ മോദിയും ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu YadavJP Senani Samman
News Summary - Lalu Yadav's Request For Rs. 10,000 Pension Accepted By Bihar Governmen
Next Story