കാലിത്തീറ്റ കുംഭകോണം; ലാലുവിന് ശിക്ഷ ഇന്ന്
text_fieldsറാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിൽ വ്യാഴാഴ്ച ശിക്ഷ വിധിക്കും. ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ശിക്ഷാവിധിയാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
ലാലുവടക്കം 16 പ്രതികളെ ബുധനാഴ്ച രാവിലെ കോടതിയിൽ കൊണ്ടുവന്ന ശേഷം തിരികെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. സംഭവം നടന്ന് 21 വർഷത്തിനുശേഷം കഴിഞ്ഞ ഡിസംബർ 23നാണ് ലാലുവും കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് സി.ബി.െഎ കോടതി വിധിച്ചത്.
വിധിക്കെതിരെ ടെലിവിഷൻ ചാനലുകളിൽ വിമർശനമുന്നയിച്ച ലാലുവിെൻറ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, കൂടാതെ ആർ.ജെ.ഡി നേതാക്കളായ രഘുവംശ് പ്രസാദ് സിങ്, ശിവാനന്ദ് തിവാരി എന്നിവർക്ക് സി.ബി.െഎ കോടതി ജഡ്ജി ശിവ്പാൽ സിങ് അപകീർത്തി നോട്ടീസ് അയച്ചു. ഇൗ മാസം 23ന് നേരിട്ട് ഹാജരാകണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
