
മഹാസഖ്യത്തിെൻറ വിജയം തേജസ്വിക്ക് ബിഹാർ നൽകുന്ന പിറന്നാൾ സമ്മാനമാകുമെന്ന് ലാലു
text_fieldsന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യത്തെ നയിക്കുന്ന തേജസ്വി യാദവിന് ജന്മദിന ആശംസകൾ നേർന്ന് പിതാവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. തേജസ്വി യാദവിെൻറ 31ാം ജന്മദിനത്തിന് ബിഹാർ അദ്ദേഹത്തിന് സമ്മാനം നൽകുമെന്നും ലാലു പ്രസാദ് പറഞ്ഞു. കാലത്തീറ്റ കുംഭകോണകേസിൽ റാഞ്ചിയിലെ ജയിലിൽ കഴിയുകയാണ് ലാലുപ്രസാദ് യാദവ്.
നവംബർ ഒമ്പതിന് തേജസ്വി യാദവിെൻറ 31ാം ജന്മദിനമായിരുന്നു. വോെട്ടണ്ണൽ നവംബർ 10നും. മഹാഗഡ്ബന്ധൻ സഖ്യത്തിെൻറ വിജയം തേജസ്വി യാദവിന് ബിഹാർ ജനത നൽകുന്ന ജന്മദിന സമ്മാനമാണെന്നും ലാലു കൂട്ടിച്ചേർത്തു.
അതേസമയം ബിഹാർ നിയമസഭയിലേക്ക് നന്ന തെരഞ്ഞെടുപ്പിലെ വോെട്ടണ്ണൽ ആരംഭിച്ചു. എല്ലാ എക്സിറ്റ് പോളും ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സഖ്യത്തിനാണ് വിജയം പ്രഖ്യാപിച്ചത്. എന്നാൽ ഭരണം നിലനിർത്തുമെന്നാണ് ബി.ജെ.പി അടക്കമുള്ള എൻ.ഡി.എ ക്യാമ്പിെൻറ വിശ്വാസം.
243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ഉച്ചയോടെ ഫലം അറിയാനാകും.
