Begin typing your search above and press return to search.
exit_to_app
exit_to_app
Lalu Yadav
cancel
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യനില മോശം;...

ആരോഗ്യനില മോശം; ലാലുവിനെ ഡൽഹി എയിംസിലേക്ക്​ മാറ്റും

text_fields
bookmark_border

പറ്റ്​ന: ആരോഗ്യനില വഷളയാതിനെ തുടർന്ന്​ ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവിനെ ഡൽഹി എയിംസിലേക്ക്​ മാറ്റും. ആർ.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവും കുടുംബവും റാഞ്ചിയി​ലെത്തി. അധികൃതർ ലാലുവിനെ എയിംസിലേക്ക്​ മാറ്റു​േമ്പാൾ കുടുംബവും അനുഗമിക്കുമെന്നാണ്​ വിവരം.

ശ്വാസകോശ അണുബാധയെ തുടർന്ന്​ റാഞ്ചി​യിലെ ആശുപത്രിയിൽ ചികിത്സയിലാണ്​ ലാലു. ജയിലിലെ ഡോക്​ടർമാരുടെ സംഘത്തിന്‍റെ റിപ്പോർട്ട്​ പരിഗണിച്ചാണ്​ എയിംസിലേക്ക്​ മാറ്റാനുള്ള തീരുമാനം. ജയിൽ അധികൃതർ ഇതിനായി കീഴ്​ക്കോടതിയിൽ അനുമതി തേടി.

ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ത്​ സോറനുമായി സംസാരിച്ചതായും പിതാവിന്​ മികച്ച ചികിത്സ നൽകണമെന്ന്​ ആവശ്യപ്പെട്ടതായും തേജസ്വി യാദവ്​ പറഞ്ഞു.

അദ്ദേഹത്തെ നേരത്തേ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയിരുന്നു. 25 ശതമാനം മാത്രമാണ്​ വൃക്കയുടെ പ്രവർത്തനം. അദ്ദേഹത്തിന്​ ന്യുമോണിയ സ്​ഥിരീകരിച്ചിട്ടുണ്ടെന്നും ശ്വാസതടസം അനുഭവപ്പെടുന്നതായും തേജസ്വി യാദവ്​ കൂട്ടി​ച്ചേർത്തു. 2017 ഡിസംബറിലാണ്​ ലാലുവിന്​ ജയിൽ ശിക്ഷ വിധിച്ചത്​.

Show Full Article
TAGS:Lalu Prasad Yadav tejaswi yadav RJD 
News Summary - Lalu Yadav Likely To Be Shifted To Delhi AIIMS As Health Worsens
Next Story