Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ ലാലു പ്രസാദ്​ യാദവ്​...

​ ലാലു പ്രസാദ്​ യാദവ്​ ചോദ്യം ചെയ്യലിന് സി.ബി.​െഎ ആസ്ഥാനത്തെത്തി 

text_fields
bookmark_border
lalu-prasad
cancel

ന്യൂഡൽഹി: അഴിമതിക്കേസിൽ ആരോപണവിധേയനായ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവ്​ ചോദ്യംചെയ്യലിന്​ സി.ബി.​​െഎ ആസ്ഥാനത്ത്​ എത്തി. 100 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ചോദ്യാവലിയാണ്​ ലാലുവിനായി സി.ബി.​​െഎ തയാറാക്കിയിരിക്കുന്നത്​. പാട്​നയിൽ മൂന്നു ഏക്കറിലായി ​ഷോപ്പിങ്​ മാൾ പണിത കേസിലാണ്​ ​ ചോദ്യം ചെയ്യൽ. ലാലുവി​​​െൻറ മകൻ തേജസ്വി യാദവ്​ ചോദ്യം ചെയ്യലിനായി നാളെ സി.ബി.​െഎ ആസ്ഥാനത്ത്​ ഹാജരാകും.

സി.ബി.​െഎ രണ്ടുതവണ ചോദ്യംചെയ്യലിന്​ വിളിപ്പിച്ചിരുന്നുവെങ്കിലും ലാലു നേരിട്ട്​ ഹാജരായിരുന്നില്ല. നേരിട്ട്​ ഹാജരാകുന്നതിന്​ പകരം അഭിഭാഷകനെ അയച്ച ലാലു പ്രസാദ്​ വ്യക്തിപരമായ അസൗകര്യങ്ങൾ ഉള്ളതിനാൽ രണ്ടാഴ്​ച കൂടി സാവകാശം വേണമെന്ന്​ അറിയിക്കുകയായിരുന്നു. തേജസ്വി യാദവും രണ്ടു തവണ ഹാജരായിരുന്നില്ല. തുടർന്ന്​ ഇരുവരും നേരിട്ട്​ ഹാജരാകണമെന്ന്​ അറിയിച്ച്​ സി.ബി.​െഎ വീണ്ടും നോട്ടീസ്​ അയക്കുകയായിരുന്നു. 

 ലാലു റെയിൽവേ മന്ത്രിയായിരിക്കെ രണ്ടു റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പു കരാർ സ്വകാര്യസ്ഥാപനത്തിനു നൽകിയെന്നും പകരം ഭൂമി സ്വന്തമാക്കിയെന്നുമാണ്​ കേസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBILalu Yadavcorruption casemalayalam newsQUESTIONINGheadquarters
News Summary - Lalu Yadav At CBI Headquarters For Questioning In Corruption Case- India news
Next Story