ആരോഗ്യനില വഷളായതിനെ തുടർന്ന് ലാലുവിനെ എയിംസിൽ പ്രവേശിപ്പിച്ചു
text_fieldsന്യൂഡൽഹി: ആരോഗ്യനില വഷളായതിനെ തുടർന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആർ.ജെ.ഡി നേതാവും മകനുമായ തേജസ്വി യാദവും കുടുംബവും ലാലുവിനൊപ്പമുണ്ട്.
കാർഡിയോതൊറാസിക് സെന്ററിലെ കൊറോണറി കെയർ യൂണിറ്റിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.കാലിത്തീറ്റ കുഭംകോണത്തെ തുടർന്ന് 2017 മുതൽ ജയിലിലാണ് ലാലു. ശ്വാസകോശ അണുബാധയെ തുടർന്ന് ഇദ്ദേഹത്തെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് ആേരാഗ്യനില വഷളായതിനെ തുടർന്നാണ് എയിംസിലേക്ക് മാറ്റിയത്.
ജയിലിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ എയിംസിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ചതായും പിതാവിന് മികച്ച ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടതായും തേജസ്വി യാദവ് അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

