ലാലുവിന് സെല്ലിൽ ടി.വി, കൊതുകുവല, വീട്ടിലെ ഭക്ഷണം
text_fieldsപട്ന: കാലിത്തീറ്റ അഴിമതിയിൽ സി.ബി.െഎ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ. 2013ൽ ശിക്ഷക്കപ്പെട്ടപ്പോൾ കഴിഞ്ഞ അപ്പർ ഡിവിഷൻ സെല്ലിലാണ് ലാലുവിനെ ഇത്തവണയും പാർപ്പിച്ചിരിക്കുന്നത്.
ജയിലിൽ ലാലുവിനായി പ്രത്യേക സൗകര്യങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. കൊതുകുവല, ദിനപത്രം, ടെലിവിഷൻ, വീട്ടിൽ നിന്നുണ്ടാക്കിയ ഭക്ഷണം എന്നീ സൗകര്യങ്ങളാണ് നൽകിയിട്ടുള്ളത്. ശസ്ത്രക്രിയയെ തുടർന്ന് ലാലുവിെൻറ ഭക്ഷണക്രമങ്ങൾ നിയന്ത്രണങ്ങളുണ്ട്. ഇതാണ് വീട്ടിലെ ഭക്ഷണം അനുവദിക്കാൻ കാരണമെന്നാണ് ജയിൽ അധികാരികൾ നൽകുന്ന വിശദീകരണം. ജയിലിൽ മറ്റ് തടവുകാർക്ക് ലാലുവിനെ കാണാൻ സാധിക്കില്ല.
ശനിയാഴ്ച സി.ബി.െഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലാലു റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലേക്ക് മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
