Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡും പരോളും; ലാലുവിന് ജയിൽ മോചനത്തിന് സാധ്യത

text_fields
bookmark_border
lalu-prasad-yadav
cancel

പാറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ജയിൽ മോചനത് തിന് സാധ്യത. കോവിഡ് വൈറസ് ബാധ വ്യാപിക്കുന്നതും ശിക്ഷാ കാലാവധി ഏഴു വർഷം പൂർത്തിയായവർക്ക് പരോൾ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവുമാണ് ലാലുവിന്‍റെ മോചനത്തിന് അനുകൂലമാകുന്ന ഘടകങ്ങൾ.

നിരവധി രോഗങ്ങൾ അലട്ടുന്ന ലാലു പ്രസാദിന് കോവിഡ് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവും മുതിർന്ന രാഷ്ട്രീയ നേതാവിന്‍റെ മോചനത്തിന് ബിഹാർ സർക്കാർ പരിഗണിച്ചേക്കും.

ലാലുവിന്‍റെ വിഷയത്തിൽ സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം തേടിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ സെൻട്രൽ ജയിലിൽ നിന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ച ലാലു അവിടെ ചികിത്സയിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lalu Prasad Yadav will release in jail as Covid 19 -India news
Next Story