ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത് ആത്മഹത്യാപരമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. രാജിവെക്കുന്നത് വഴി ശത്രുക്കൾക്ക് ആയുധം നൽകരുത്. തെരഞ്ഞെടുപ്പ് ഫലത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷന്‍റെ രാജി സംഘ്പരിവാറിനെതിരായ നീക്കത്തിന്‍റെ മരണമണിയാകും. ബി.ജെ.പി ഒരുക്കുന്ന കെണിയിൽ വീഴരുതെന്നും ലാലു ആവശ്യപ്പെട്ടു.
കോൺഗ്രസ് പാർട്ടി ഗാന്ധി കുടുംബാംഗമല്ലാത്ത ഒരാളെ അധ്യക്ഷനാക്കിയാൽ കളിപ്പാവയാണെന്ന ആക്ഷേപം ഉയരും. രാഷ്ട്രീയ പ്രതിയോഗികൾക്ക് രാഹുൽ എന്തിന് ഇത്തരത്തിൽ ഒരു അവസരം നൽകുന്നുവെന്നും ലാലു ചോദിച്ചു.