Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലാലുവിെൻറ ഒപ്പ്: ആർ.ജെ.ഡി സ്ഥാനാർഥികളെ വിലക്കണമെന്ന് ജനതാദൾ-യു
text_fieldsbookmark_border
പട്ന: ബിഹാറിൽ ആർ.ജെ.ഡി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക റദ്ദാക്കണമെന്നാവശ്യ പ്പെട്ട് ഭരണകക്ഷിയായ ജനതാദൾ-യു തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ആർ.ജെ.ഡി സ്ഥാ നാർഥികൾക്ക് സീറ്റ് നൽകി പാർട്ടി നൽകിയ പട്ടികയിൽ ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവിെൻറ ഒപ്പുണ്ടെന്നും ഒപ്പ് ജയിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി.
നാമനിർദേശ പത്രികയുടെ കൂടെ പാർട്ടി ചിഹ്നം അനുവദിക്കുന്നതിനായി സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ലാലു ഒപ്പിട്ടത് നിയമവിരുദ്ധമാണെന്ന് ജനതാദൾ-യു വക്താവ് നീരജ് കുമാർ ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ ചികിത്സക്കായി റാഞ്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ലാലുപ്രസാദ് പാർട്ടിയുടെ സത്യവാങ്മൂലത്തിൽ ഒപ്പിടണമെങ്കിൽ കോടതിയുടെ അനുമതി വാങ്ങണമെന്നും നീരജ് കുമാർ പറഞ്ഞു.
ബിഹാറിൽ മഹാസഖ്യം മത്സരിക്കുന്ന 20 സീറ്റുകളിൽ 19ലും ആർ.ജെ.ഡിയും ഒരുസീറ്റിൽ സി.പി.ഐ (എം.എൽ) ഉം ആണ് മത്സരിക്കുന്നത്. ലാലു രാഷ്ട്രീയ തടവുകാരനല്ല. മറിച്ച് അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നും തടവിൽ കഴിയുന്ന അദ്ദേഹത്തിെൻറ ട്വീറ്റുകൾ തടയണമെന്നും ലാലുവിെൻറ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story