Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ ലാലു 'മാജിക്'...

ബിഹാറിൽ ലാലു 'മാജിക്' ഏറ്റില്ല; ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും ആർ.ജെ.ഡിക്ക്​ തോൽവി

text_fields
bookmark_border
lalu prasad yadav
cancel

പട്​ന: ജയിൽ മോചിതനായി എത്തിയ ലാലു പ്രസാദ്​ യാദവ്​ നേരിട്ട്​ പടനയിച്ചിട്ടും ബിഹാറിലെ താരാപൂർ, കുശേശ്വർ ആസ്​താൻ ഉപതെരഞ്ഞെടുപ്പുകളിൽ ആർ.ജെ.ഡിക്ക്​ തോൽവി. ആർ.ജെ.ഡി സ്​ഥാനാർഥികളായ അരുൺ കുമാർ സാഹും (താരാപൂർ) ഗണേഷ്​ ഭാരതിയും (കുശേശ്വർ ആസ്​താൻ ) ഭരണകക്ഷിയായ ജെ.ഡി.യു സ്​ഥാനാർഥികളോടാണ്​ തോറ്റത്​. ഒക്​ടോബർ 30ന്​ നടന്ന ​ഉപതെരഞ്ഞെടുപ്പിന്‍റെ വോ​ട്ടെണ്ണൽ ചൊവ്വാഴ്​ചയായിരുന്നു.

കുശേശ്വർ ആസ്​താനിൽ വോ​ട്ടെണ്ണലിന്‍റെ തുടക്കം തൊട്ട്​ തന്നെ ആർ.ജെ.ഡി സ്​ഥാനാർഥി പിന്നിലായിരുന്നു. എന്നാൽ താരാപൂരിൽ ലീഡ്​ നില മാറിമറിഞ്ഞതിനാൽ ആർ.ജെ.ഡി ജയം പ്രതീക്ഷിച്ചിരുന്നു. ഇവിടെ ആർ.ജെ.ഡിയുടെ സാഹ്​ 75,145 വോട്ടുകൾ നേടിയെങ്കിലും ജെ.ഡി.യുവിന്‍റെ രാജീവ്​ കുമാർ സിങ്​ 78,966 വോട്ട്​ നേടി വിജയിച്ചു. കുശേശ്വർ ആസ്​താനിൽ ജെ.ഡിയുവിന്‍റെ അമാൻ ഭൂഷൺ ഹസാരി 59,882വോട്ട്​ നേടിയപ്പോൾ ആർ.ജെ.ഡി സ്​ഥാനാർഥിക്ക്​ 47,184 വോട്ട്​ മാത്രമാണ്​ പെട്ടിയിലാക്കാനായത്​.

ആർ.ജെ.ഡിയോട്​ പിണങ്ങി രണ്ടു മണ്ഡലങ്ങളിലും സ്​ഥാനാർഥിയെ നിർത്തിയ കോൺഗ്രസ്​ നാലാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ലോക്​ ജനശക്​തി പാർട്ടി (റാം വിലാസ്​) ആണ്​ മൂന്നാമതെത്തിയത്​. രണ്ടുപാർട്ടികളുടെയും സാന്നിധ്യം ആർ.ജെ.ഡിക്കാണ്​ വിനയായത്​. സി.പി.ഐ, സി.പി.എം, സി.പി.ഐ (എം.എൽ) പാർട്ടികൾ ആർ.ജെ.ഡിയെയാണ്​ പിന്തുണച്ചിരുന്നത്​.

ഉപതെരഞ്ഞെടുപ്പ്​ വിജയം ജെ.ഡി.യുവിനും മുഖ്യമന്ത്രി നിതീഷ്​ കുമാറിനും വലിയ ആശ്വാസമായി. ഇതോടെ അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ അവകാശവാദമുന്നയിക്കാനാണ്​ ജെ.ഡി.യു ലക്ഷ്യമിടുന്നത്​. ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കാൻ യു.പിയിൽ നിന്ന്​ ചുരുങ്ങിയത്​ 13 സീറ്റിലെങ്കിലും ജെ.ഡി.യു ജയിക്കേണ്ടതുണ്ട്​. എന്നാൽ നിർണായക തെരഞ്ഞെടുപ്പിൽ ബി.ജെ.പി എത്ര സീറ്റ്​ നൽകുമെന്ന കാര്യത്തിൽ തീർച്ചയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavRJDjduBihar bypolls
News Summary - Lalu ‘magic’ fails to work in bihar RJD failed in bypolls
Next Story