സി.ബി.െഎ കേസ്: ബി.ജെ.പി ഗൂഢാലോചനയെന്ന് ലാലു
text_fieldsന്യൂഡൽഹി: സി.ബി.െഎ തനിക്കെതിരെ ചുമത്തിയിരിക്കുന്ന അഴിമതി കേസുകൾ ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ലാലു പറഞ്ഞു. റെയിൽവേ മന്ത്രിയായിരുന്ന സമയത്തുണ്ടായ ക്രമക്കേടുകളുടെ പേരിലാണ് ലാലു, മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ഭാര്യ റാബ്രി ദേവി, ബിഹാര്‍ ഉപമുഖ്യമന്ത്രിയായ മകന്‍ തേജസ്വി യാദവ് എന്നിവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐ.ആർ.സി.ടി.സി മുൻ മാനേജിങ് ഡയറക്ടര്‍ പി.കെ. ഗോയൽ, ലാലുവിന്റെ സഹായി പ്രേംചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ലാലുവിന്‍റെയും ബന്ധുക്കളുടെയും സഹായികളുടേയും വീടുകളിൽ റെയ്ഡ് നടത്തി. ഡല്‍ഹി, പട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 12 സ്ഥലത്താണ് റെയ്ഡ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
