ബോംബെ സഹോദരിമാരിൽ ലളിത അന്തരിച്ചു
text_fieldsചെന്നൈ: ബോംബെ സഹോദരിമാർ എന്ന പേരിൽ അഞ്ചുപതിറ്റാണ്ടിലധികം കർണാടക സംഗീതത്തിൽ നിറഞ്ഞുനിന്ന സംഗീതജ്ഞരിൽ സി. ലളിത (84) അന്തരിച്ചു. സി. ലളിതയുടെയും മൂത്ത സഹോദരി സി. സരോജയുടെയും കച്ചേരികൾ 1963ലാണ് ഇവർ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങിയത്. അഞ്ചു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനിടയിൽ ഇരുവരും ഒരുമിച്ചുമാത്രമേ കച്ചേരികൾ അവതരിപ്പിച്ചിട്ടുള്ളൂ. മലയാളം, തമിഴ്, സംസ്കൃതം, കന്നട, തെലുഗു, ഹിന്ദി, മറാഠി ഭാഷകളിൽ ആൽബങ്ങൾ ഇറക്കി.
സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ടു വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ. എൻ. ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി കേരളത്തിലെ തൃശ്ശൂരിൽ ജനിച്ച ലളിതയും സരോജയും മുംബൈയിലാണ് വളർന്നത്. കലാജീവിതത്തിന്റെ പ്രധാന പങ്കും ചെന്നൈയിലാണ് ചെലവഴിച്ചത്.
ബോംബൈ സഹോദരിമാരെ 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത കലാശിഖാമണി, എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്നാട് മുൻ അഡ്വക്കറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായ എൻ.ആർ. ചന്ദ്രനാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

