Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോ​ക്ഡൗ​ണി​ൽ...

ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ർ​ഥി​നി​ക്ക് സ്വ​ന്തം വീ​ട്ടി​ൽ സം​ര​ക്ഷ​ണ​മൊ​രു​ക്കി മലപ്പുറം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം

text_fields
bookmark_border
ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ർ​ഥി​നി​ക്ക് സ്വ​ന്തം വീ​ട്ടി​ൽ സം​ര​ക്ഷ​ണ​മൊ​രു​ക്കി മലപ്പുറം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം
cancel
camera_alt

കേ​ര​ള​ത്തി​െൻറ ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ർ​ഢ്യ സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ർ​ഥി​നി മു​ബ​ശ്ശി​റ​യും മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം യാ​സ്മി​ൻ അ​രി​​മ്പ്ര​യും

തി​രൂ​ര​ങ്ങാ​ടി: ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന ല​ക്ഷ​ദ്വീ​പ് വി​ദ്യാ​ർ​ഥി​നി​ക്ക് സ്വ​ന്തം വീ​ട്ടി​ൽ സം​ര​ക്ഷ​ണ​മൊ​രു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം. മ​ല​പ്പു​റം ന​ന്ന​​മ്പ്ര ഡി​വി​ഷ​ൻ അം​ഗം തെ​ന്ന​ല കൊ​ട​ക്ക​ല്ല് സ്വ​ദേ​ശി യാ​സ്മി​ൻ അ​രി​​മ്പ്ര​യാ​ണ് ല​ക്ഷ​ദ്വീ​പ് ക​ട​വ​ത്ത് ദ്വീ​പി​ലെ ബ​ഷീ​ർ-​ഉ​മ്മു​കു​ൽ​സു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മു​ബ​ശ്ശി​റ​ക്ക്​ അ​ഭ​യ​മൊ​രു​ക്കി​യ​ത്.

വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സെൻറ്​ മേ​രീ​സ് കോ​ള​ജി​ലെ ബി.​എ​സ്​​സി ബോ​ട്ട​ണി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് മു​ബ​ശ്ശി​റ. ലോ​ക്ഡൗ​ൺ മൂ​ലം ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ക​പ്പ​ലി​ല്ലാ​താ​യ​തോ​ടെ ര​ണ്ട്​ മാ​സ​ത്തോ​ള​മാ​യി യാ​സ്മി​െൻറ കൂ​ടെ​യാ​ണ് താ​മ​സം. ഏ​പ്രി​ൽ 29ന് ​പ​രീ​ക്ഷ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ നാ​ട്ടി​ൽ​നി​ന്ന്​ കോ​ള​ജി​ലേ​ക്ക് എ​ത്തി​യ​താ​യി​രു​ന്നു. പ​ക്ഷേ, കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ പ​രീ​ക്ഷ മാ​റ്റു​ക​യും നാ​ട്ടി​ൽ പോ​വാ​ൻ സാ​ധി​ക്കാ​താ​വു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ മു​ബ​ശ്ശി​റ​യു​ടെ മാ​തൃ​സ​ഹോ​ദ​രി ജ​മാ​ലി​യ​ത്ത് ജാ​സ്മി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. 2017ൽ ​ജാ​സ്മി​ൻ തെ​ന്ന​ല സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യി​രി​ക്കെ തെ​ന്ന​ല കു​ടും​ബ​ശ്രീ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ എ​ത്തി​യ 40 അം​ഗ ല​ക്ഷ​ദ്വീ​പ്​ സം​ഘ​ത്തി​ൽ ജ​മാ​ലി​യ​ത്തും ഉ​ണ്ടാ​യി​രു​ന്നു.

ഈ ​അ​ടു​പ്പ​മാ​ണ് മു​ബ​ശ്ശി​റ​യെ യാ​സ്മി​െൻറ അ​ടു​ത്തെ​ത്തി​ച്ച​ത്. ഏ​പ്രി​ൽ 22 മു​ത​ൽ ഇ​വ​ർ ഒ​ന്നി​ച്ചാ​ണ്​ ക​ഴി​യു​ന്ന​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞേ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങൂ. യാ​സ്മി​െൻറ കൂ​ടെ ല​ക്ഷ​ദ്വീ​പ് സം​ര​ക്ഷ​ണ സ​മ​ര​ത്തി​ലെ​ല്ലാം മു​ബ​ശ്ശി​റ​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ്വ​ന്തം നാ​ട്ടി​ൽ ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണെ​ന്ന്​ പ​റ​ഞ്ഞ മു​ബ​ശ്ശി​റ കേ​ര​ള​ത്തി​െൻറ ല​ക്ഷ​ദ്വീ​പി​നോ​ടു​ള്ള ക​രു​ത​ലി​ൽ സ​ന്തോ​ഷ​വും പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaveLakshadweeplakshadweep
News Summary - Lakshadweep student gets protection in her own home at Malappuram District Panchayat Member
Next Story