Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐഷ സുൽത്താനയുടെ മൊബൈൽ...

ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ്​ പിടിച്ചെടുത്തു

text_fields
bookmark_border
ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ്​ പിടിച്ചെടുത്തു
cancel

കൊച്ചി: ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ ലക്ഷദ്വീപ്​ പൊലീസ്​ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ച്​ വരുത്തിയതിന്​ പിന്നാലെയാണ്​ കവരത്തി പൊലീസ്​ ഫോൺ പിടിച്ചെടുത്തത്​. ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്ന്​ ഐഷസുൽത്താന ​പ്രതികരിച്ചു. ​ഫോൺ നമ്പർ എഴുതിയെടുക്കാനോ വക്കീലുമായി സംസാരിക്കാനോ അവസരം നൽകിയില്ലെന്നും അവർ പറഞ്ഞു.

ചാനൽ ചർച്ചയിൽ നടത്തിയ ബയോവെപ്പൺ പരാമർശത്തെ തുടർന്നുള്ള രാജ്യദ്രോഹ കേസിന്‍റെ പേരിലാണ്​ ഐഷ സുൽത്താനയെ പൊലീസ്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്​.

അതെ സമയം ഹൈകോടതി ഐഷ സുൽത്താനക്ക്​ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിൻെറ പിന്നാലെയാണ്​ പൊലീസ്​ മൊബൈൽ ​ഫോൺപിടിച്ചെടുത്തത്​. നേരത്തെ ഐഷ സുൽത്താനക്ക് അറസ്റ്റിൽ നിന്നും ഹൈകോടതി​ ഇടക്കാല സംരക്ഷണം നൽകിയിരുന്നു. മുൻകൂർ ജാമ്യ ഹരജി വിധി പറയാൻ മാറ്റുകയും ചെയ്​തിരുന്നു.

കേസ്​ പ്രഥമദൃഷ്​ട്യാ നില നിൽക്കില്ലെന്ന്​ ഹൈകോടതി നിരീക്ഷിച്ചു. ഐഷ സുൽത്താന ക്രിമിനൽ പശ്​ചാത്തലമുള്ള വ്യക്​തിയല്ല. ബയോവെപ്പൺ എന്ന പരാമർശം രാജ്യദ്രോഹമല്ലെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വ്യക്​തമാക്കിയിരുന്നു.

അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഐഷ സുൽത്താന രൂ​ക്ഷ വി​മ​ർ​ശ​ന​ം ഉന്നയിച്ചിരുന്നു. ഫാ​സി​സം ഇ​നി​യും ദ്വീ​പ് സ​മൂ​ഹം സ​ഹി​ക്കി​ല്ലെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്നും ഐ​ഷ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.

ചാ​ന​ല്‍ ച​ര്‍​ച്ച​ക്കി​ടെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ വിമർശിച്ചതിനാണ് ഐ​ഷ സു​ല്‍​ത്താ​ന​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യ​ത്. ബി.​ജെ.​പി ല​ക്ഷ​ദ്വീ​പ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ല്‍ ക​വ​ര​ത്തി പോ​ലീ​സാ​ണ് കേ​സ് എടുത്തിരിക്കുന്നത്​​. കേസുമായി ബന്ധപ്പെട്ട്​ മൂന്ന്​ തവണ കവരത്തി പൊലീസ്​ ഐഷ സുൽത്താനയെ ചോദ്യം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aisha SulthanaSave Lakshadweeplakshadweep
News Summary - Lakshadweep police seize Aisha Sultana's mobile phone.
Next Story