Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധങ്ങൾ...

പ്രതിഷേധങ്ങൾ വകവെക്കാതെ വൈ​ദ്യു​തി വി​ത​ര​ണം സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് തീ​റെ​ഴു​താനൊരുങ്ങി ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ

text_fields
bookmark_border
Praful Patel
cancel

കൊ​ച്ചി: പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ വൈ​ദ്യു​തി വി​ത​ര​ണം സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് തീ​റെ​ഴു​തു​ന്ന പ​രി​ഷ്കാ​ര​വു​മാ​യി ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ മു​ന്നോ​ട്ട്. ഇ​തി​നാ​യി വി​ളി​ച്ച പ്രാ​ഥ​മി​ക യോ​ഗ​ത്തി​ൽ പ​ദ്ധ​തി വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​നു​ള്ള ച​ർ​ച്ച​ക്കാ​യി നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​വ​ർ ദാ​മ​ൻ ദി​യു സ​ന്ദ​ർ​ശി​ച്ച്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. വൈ​ദ്യു​തി സ്വ​കാ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ല​ക്ഷ​ദ്വീ​പി​ൽ​നി​ന്ന് മ​ട​ങ്ങി​യ ശേ​ഷ​മാ​യി​രി​ക്കും പു​റ​ത്തു​വ​രു​ക. അ​ഡ്​​മി​നി​സ്​​​ട്രേ​റ്റ​ർ ല​ക്ഷ​ദ്വീ​പി​ലെ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ പ്ര​ധാ​ന അ​ജ​ണ്ട​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വൈ​ദ്യു​തി സ്വ​കാ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യാ​യി​രു​ന്നു. വി​വാ​ദ​മാ​യ സ്മാ​ർ​ട്ട്സി​റ്റി പ​ദ്ധ​തി, ബം​ഗാ​രം ദ്വീ​പി​ലെ ടൂ​റി​സം എ​ന്നി​വ​യു​ടെ കാ​ര്യ​ങ്ങ​ളും ഈ ​ആ​ഴ്ച തീ​രു​മാ​നി​ക്കും.

സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ വൈ​ദ്യു​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ന​ട​പ്പാ​കു​മ്പോ​ൾ വൈ​ദ്യു​തി​നി​ര​ക്ക് തീ​രു​മാ​നി​ക്കു​ന്ന​ത് ആ​രാ​യി​രി​ക്കും, വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ ഭ​ര​ണ​കൂ​ട​ത്തിെൻറ ഉ​ത്ത​ര​വാ​ദി​ത്തം, ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സു​ര​ക്ഷ എ​ന്നി​വ​യി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി വി​ത​ര​ണ​മേ​ഖ​ല​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ല​ക്ഷ​ദ്വീ​പ് കോ​ൺ​ഗ്ര​സും ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ​വ​ത്ക​ര​ണം നി​ര​ക്ക് വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ല​ക്ഷ​ദ്വീ​പി​ലെ പാ​വ​പ്പെ​ട്ട ജ​ന​ത​ക്ക് അ​ത് താ​ങ്ങാ​നാ​കി​ല്ലെ​ന്നും പ്ര​സി​ഡ​ൻ​റും മു​ൻ എം.​പി​യു​മാ​യ ഹം​ദു​ല്ല സെ​യ്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Save Lakshadweeplakshadweep administrator
News Summary - lakshadweep administrator move to privatisation of electricity distribution
Next Story