അസമിൽ സംശയ നിഴലിലുള്ള ലക്ഷക്കണക്കിന് വോട്ടർമാരെ നീക്കംചെയ്തു -ഹിമന്ത
text_fieldsഹിമന്ത ബിശ്വ ശർമ
ഗുവാഹതി: അസമിൽ വോട്ടർപട്ടിക പരിഷ്കരണത്തിനിടെ സംശയത്തിന്റെ നിഴലിലുള്ള ലക്ഷക്കണക്കിന് വോട്ടർമാരെ നീക്കംചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. ബി.ജെ.പി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് എസ്.ആർ നടപടികളുടെ ഭാഗമായി ഇത്രയും വോട്ടർമാരെ വെട്ടിമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 2.43 ലക്ഷത്തിലേറെ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്ത അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേ ദിവസമാണ് സംസ്ഥാന മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.
‘‘ഇതൊരു തുടക്കം മാത്രമാണ്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുമ്പോൾ ഇത്തരത്തിലുള്ള കൂടുതൽ ആളുകളെ നീക്കം ചെയ്യും. ഭീഷണികളും സമ്മർദവുമെല്ലാം അവഗണിച്ച് ഇത്തരം വോട്ടർമാർക്കെതിരെ ബി.ജെ.പി പ്രവർത്തകർ പരാതി നൽകുകയായിരുന്നു. അനധികൃത ബംഗ്ലാദേശി മുസ്ലിംകൾക്കെതിരെ യുദ്ധം ഇനിയും തുടരും’’ -ഹിമന്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

