Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Omar Abdullah
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി ഇപ്പോൾ 'പുതിയ...

യു.പി ഇപ്പോൾ 'പുതിയ ജമ്മുകശ്​മീർ'; ലഖിംപുർ ഖേരി അക്രമസംഭവങ്ങളിൽ ഉമർ അബ്​ദുല്ല

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശ്​ ഇപ്പോൾ 'പുതിയ ജമ്മു കശ്​മീർ' ആണെന്ന്​ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ്​ നേതാവുമായ ഉമർ അബ്​ദുല്ല. ലഖിംപുർ ഖേരിയിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

ഞായറാഴ്ച യു.പിയിലെ ലഖിംപുർ ഖേരിയിൽ നടന്ന ആക്രമണത്തിൽ ഒമ്പതുപേരാണ്​ കൊല്ലപ്പെട്ടത്​. ഇതിൽ നാലു​ കർഷകരും ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനും ഉൾപ്പെടും. കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ചിരുന്ന വാഹനം പാഞ്ഞുകയറി കർഷകർ കൊല്ലപ്പെട്ടതാണ്​ അക്രമ സംഭവങ്ങളുടെ തുടക്കം.

പി.ഡി.പി നേതാവ്​ മെഹബൂബ മു​ഫ്​തിയും നേരത്തേ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു. 'മനുഷ്യാവകാശങ്ങളും അന്തസും ഹനിക്കപ്പെടുന്നിടത്തെല്ലാം കേന്ദ്രസർക്കാർ 144 പ്രഖ്യാപിക്കും. തങ്ങളുടെ ജനങ്ങൾക്കിടയിൽപോലും ഇരുമ്പ്​ മുഷ്​ടി പ്രയോഗിക്കാൻ കേന്ദ്രം മടികാണിക്കുന്നില്ല. എന്നാൽ ചൈനീസ്​ സൈന്യത്തെ അവർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു' -മെഹബൂബ മുഫ്​തി പറഞ്ഞു.

2019 മുതലുള്ള ജമ്മു കശ്​മീരിലെ അടിച്ചമർത്തലുകൾ മറ്റൊന്നുമായി താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും എല്ലായിടത്തും ഒരേകാര്യങ്ങൾ തന്നെയാണ്​ സംഭവിക്കുന്നത്​. ജമ്മു കശ്​മീരിൽ എന്തു തുടങ്ങിവെച്ചോ അത്​ മറ്റിടങ്ങളിലേക്കും ഇപ്പോൾ വ്യാപിക്കുന്നു. എപ്പോഴാണ്​ നമ്മൾ ഇതിനെതിരെ സംസാരിക്കുക -അവർ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar AbdullahLakhimpur KheriLakhimpur Kheri Violence
News Summary - Lakhimpur Kheri violence Uttar Pradesh is the naya Jammu Kashmir Omar Abdullah
Next Story