Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിംപൂർ ഖേരി...

ലഖിംപൂർ ഖേരി സംഘർഷത്തിൽ മരിച്ച ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ സന്ദർശിച്ച യോഗേന്ദ്ര യാദവിനെ സസ്​പെൻഡ്​ ചെയ്​ത്​ സംയുക്​ത കിസാൻ മോർച്ച

text_fields
bookmark_border
ലഖിംപൂർ ഖേരി സംഘർഷത്തിൽ മരിച്ച ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ സന്ദർശിച്ച യോഗേന്ദ്ര യാദവിനെ സസ്​പെൻഡ്​ ചെയ്​ത്​ സംയുക്​ത കിസാൻ മോർച്ച
cancel

ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഘർഷത്തിൽ മരിച്ച ബി.ജെ.പി പ്രവർത്തകന്‍റെ വീട്​ സന്ദർശിച്ച യോഗേന്ദ്ര യാദവിനെ സസ്​പെൻഡ്​ ചെയ്​ത്​ സംയുക്​ത കിസാൻ മോർച്ച. ഒരു മാസത്തേക്കാണ്​​ സസ്​പെൻഷൻ.

സംഘർഷത്തിനിടെ മരിച്ച ബി.ജെ.പി പ്രവർത്തകർ ശുഭം മിശ്രയുടെ കുടുംബാംഗങ്ങളെ ഒക്​ടോബർ 12ന്​ യോഗേ​ന്ദ്ര യാദവ്​ സന്ദർശിച്ചിരുന്നു. സന്ദർശനത്തെ സംബന്ധിച്ച്​ യോഗേ​ന്ദ്ര യാദവ്​ ട്വീറ്റ്​ ചെയ്യുകയും ചെയ്​തിരുന്നു. ലഖിംപൂർ ഖേരിയിൽ രക്​തസാക്ഷികളായ കർഷകരുടെ പ്രാർഥന യോഗത്തിൽ പ​ങ്കെടുത്ത്​ മടങ്ങും വഴി ബി.ജെ.പി പ്രവർത്തകൻ ശുഭം മിശ്രയുടെ വീട്​ സന്ദർശിച്ചിരുന്നു. അവരുടെ കുടുംബം ഞങ്ങളോട്​ ദേഷ്യം കാണിച്ചില്ല. ഞങ്ങളും കർഷകരല്ലേയെന്ന്​ മാത്രമാണ്​ അവർ ചോദിച്ചത്​. ഞങ്ങളുടെ മകൻ ചെയ്​ത തെറ്റെന്താണെന്നും അവർ ചോദിച്ചുവെന്നും യോഗേന്ദ്ര യാദവ്​ ട്വീറ്റ്​ ചെയ്​തിരുന്നു.

നാലുകർഷകർ ഉൾപ്പെടെ ഒമ്പതുപേരാണ്​ ലഖിംപൂർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ടത്​. ഇതിൽ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും ഉൾപ്പെടും. കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ വാഹനവ്യൂഹമാണ്​ കർഷകർക്കിടയിലേക്ക്​ പാഞ്ഞു കയറിയത്​. സംഭവവുമായി ബന്ധപ്പെട്ട്​ അജയ്​ മിശ്രയുടെ മകനെ അറസ്റ്റ്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogendra YadavLakhimpur Kheri Violence
News Summary - Lakhimpur Kheri violence: BKU suspends Yogendra Yadav for visiting deceased BJP worker's kin
Next Story