Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിംപൂർ ഖേരി റോഡ്...

ലഖിംപൂർ ഖേരി റോഡ് അപകടം; മരിച്ചവരുടെ എണ്ണം ആറായി

text_fields
bookmark_border
ലഖിംപൂർ ഖേരി റോഡ് അപകടം; മരിച്ചവരുടെ എണ്ണം ആറായി
cancel

ലഖ്നോ: ലഖിംപൂർ ഖേരി-ബഹ്‌റൈച്ച് ഹൈവേയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്കിടിച്ച് കയറി ആറ് മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം നഷ്‌ടപ്പെട്ട ട്രക്ക് റോഡരികിൽ നിന്നിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

കരൺ കുമാർ (14), പരാസ് (85), റിസ്വാൻ (16), കരുണേഷ് വർമ ​​(35), വീരേന്ദ്ര കുമാർ വർമ (50), രോഹിത് കുമാർ (17) എന്നിവരാണ് മരിച്ചത്. രോഹിത് കുമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും ബാക്കി അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും പാംഗി ഖുർദ് സ്വദേശികളാണ്.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentLakhimpur Kheri
News Summary - Lakhimpur Kheri Road Accident; The death toll is six
Next Story