Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്ക്​ പ്രശ്​നം...

ലഡാക്ക്​ പ്രശ്​നം സങ്കീർണ്ണം; ചൈനയുമായുള്ള ചർച്ചകളിൽ പരിഹാരമായില്ലെന്ന്​ വിദേശകാര്യമന്ത്രി

text_fields
bookmark_border
ലഡാക്ക്​ പ്രശ്​നം സങ്കീർണ്ണം; ചൈനയുമായുള്ള ചർച്ചകളിൽ പരിഹാരമായില്ലെന്ന്​ വിദേശകാര്യമന്ത്രി
cancel

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കുന്നതിനായി സൈനികതലത്തിൽ നടത്തിയ ചർച്ചകളിൽ പുരോഗതിയില്ലെന്ന്​ വിദേശകാര്യമന്ത്രി എസ്​.ജയശങ്കർ. ഒമ്പത്​ തവണ ചർച്ച നടത്തിയിട്ടും പ്രശ്​നപരിഹാരത്തിനുള്ള ക്രിയാത്​മകമായ നിർദേശങ്ങളൊന്നും ഉണ്ടായില്ലെന്നും ജയശങ്കർ പറഞ്ഞു. വിദേശകാര്യമന്ത്രി ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ എന്നിവരും ചർച്ചകൾ നടത്തിയിരുന്നു.

സൈന്യത്തെ പിൻവലിക്കുന്നത്​ സംബന്ധിച്ച്​ ചർച്ചകൾ പുരോഗമിക്കുകയാണ്​. ഇത്​ വളരെ സങ്കീർണമായ വിഷയമാണ്​. ലഡാക്കിലെ പ്രശ്​നം മനസിലാക്കണമെങ്കിൽ ആ പ്രദേശത്തിന്‍റെ ഭൂമിശാസ്​ത്രപരമായ ഘടനയും അവിടെ നിലയുറപ്പിച്ചിരിക്കുന്ന സൈന്യങ്ങളെ കുറിച്ചും ധാരണ​ വേണമെന്നും ജയശങ്കർ പറഞ്ഞു. വിജയവാഡയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കു​േമ്പാഴാണ്​ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വലിയ രീതിയിൽ ഇന്ത്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്​. പ്രശ്​നം പരിഹരിക്കാൻ സൈനികതലത്തിൽ ഒമ്പത്​ റൗണ്ട്​ ചർച്ചകൾ നടത്തിയിട്ടുണ്ട്​. ചർച്ചകൾ തുടരുമെന്നും ജയശങ്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinaS.Jaishankar
News Summary - Ladakh is complex, needs military-level talks, says Jaishankar on 9 rounds of dialogue with China
Next Story