Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിന് പ്രത്യേക...

ലഡാക്കിന് പ്രത്യേക പദവിയില്ല; സംസ്ഥാന പദവിയുൾപ്പെടെയുള്ള ആവശ്യം തള്ളി കേന്ദ്രം

text_fields
bookmark_border
ലഡാക്കിന് പ്രത്യേക പദവിയില്ല; സംസ്ഥാന പദവിയുൾപ്പെടെയുള്ള ആവശ്യം തള്ളി കേന്ദ്രം
cancel

ജമ്മു: ലഡാക്കിന് പ്രത്യേക പദവിയോ സംസ്ഥാന പദവിയോ നൽകണമെന്ന ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് ബോഡിയും മുന്നോട്ടു വെച്ച നിർദേശം തള്ളി കേന്ദ്രം. പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപീകരിക്കാൻ തീരുമാനമായി. ഇതിന്‍റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അധികാരമേൽക്കും.

ലഡാക്ക് ആട്ടോണമസ് ഹിൽ ഡവലപ്മെന്‍റ് കൗൺസിലിന്‍റെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഫെബ്രുവരി 4ന് പ്രത്യേക പദവി വേണമെന്ന ആവശ്യവുമായി ലഡാക്കിലെ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉന്നതാധികാരികളുമായി ചർച്ച നടത്തിയിരുന്നു.

പ്രത്യേക പദവിക്കു പുറമെ 2025ൽ നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലേയിലെ പ്രക്ഷോഭത്തെ തുടർന്ന് തടവിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്‍റെ മോചനവും ഇരകൾക്ക് നഷ്ടപരിഹാരവും നേതാക്കൻമാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളോട് കേന്ദ്രം അനുകൂല തീരുമാനമെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladakhSpecial StatusLatest NewsUnion Governmet
News Summary - Ladakh does not have special status
Next Story